മുംബൈ ∙ വർഷങ്ങൾ നീണ്ട ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്നു നിരീക്ഷിച്ച്, 25 വർഷം മുൻപത്തെ പീഡനക്കേസിലെ പ്രതിയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്നും വിവാഹം ചെയ്യാമെന്നു | Bombay Highcourt | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വർഷങ്ങൾ നീണ്ട ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്നു നിരീക്ഷിച്ച്, 25 വർഷം മുൻപത്തെ പീഡനക്കേസിലെ പ്രതിയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്നും വിവാഹം ചെയ്യാമെന്നു തെറ്റിദ്ധരിപ്പിച്ചാണിതിനു പ്രേരിപ്പിച്ചതെന്നു സ്ഥാപിക്കാൻ തെളിവില്ലെന്നും ജയിൽശിക്ഷ റദ്ദാക്കിക്കൊണ്ടു കോടതി വ്യക്തമാക്കി. 3 വർഷത്തിലേറെയായി ശാരീരികബന്ധമുണ്ടായിരുന്നതായി പരാതിക്കാരി കോടതിയിൽ സമ്മതിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നു യുവതിയുടെ സഹോദരിയും മൊഴി നൽകി. 

1996 ലെ പരാതിയിൽ പീഡനം, വഞ്ചന എന്നീ കുറ്റങ്ങൾക്കാണു പൊലീസ് കേസെടുത്തിരുന്നത്. 3 വർഷത്തെ വിചാരണയ്ക്കു ശേഷം, പീഡനാരോപണം തള്ളിയ സെഷൻസ് കോടതി വ‌ഞ്ചനക്കുറ്റത്തിന് ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണു കുറ്റാരോപിതൻ ഹൈക്കോടതിയെ സമീപിച്ചത്. 

ADVERTISEMENT

English Summary: Refusal to marry after sexual relationship is not cheating orders Bombay Highcourt