മുസ്‍ലിം സ്ത്രീകളെ അവഹേളിക്കാനായി നിർമിച്ച ‘ബുള്ളി ബായ്’ ആപ്ലിക്കേഷന്റെ പ്രധാന സൂത്രധാരൻ അസം സ്വദേശി നീരജ് ബിഷ്ണോയിയെ (21) പഠിച്ചിരുന്ന കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഭോപാലിലുള്ള വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണു നടപടിയെടുത്തത്....Bulli Bai, Bulli Bai case, Bulli Bai arrest, Bulli Bai Manorama news, Bulli Bai college students, Muslim women online auction

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുസ്‍ലിം സ്ത്രീകളെ അവഹേളിക്കാനായി നിർമിച്ച ‘ബുള്ളി ബായ്’ ആപ്ലിക്കേഷന്റെ പ്രധാന സൂത്രധാരൻ അസം സ്വദേശി നീരജ് ബിഷ്ണോയിയെ (21) പഠിച്ചിരുന്ന കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഭോപാലിലുള്ള വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണു നടപടിയെടുത്തത്. ഇന്നലെ നീരജിനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ഇയാൾ.

കേസിലെ പരാതിക്കാരികളിലൊരാളുടെ ചിത്രം നേരത്തെ @giyu2002 എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടുണ്ടാക്കി നീരജ് ദുരുപയോഗം ചെയ്തിരുന്നെന്നു പൊലീസ് അറിയിച്ചു. ഒട്ടേറെ വ്യാജ ട്വിറ്റർ ഹാൻഡിലുകൾ നീരജ് ഉണ്ടാക്കിയിരുന്നു. ബുള്ളി ബായ് കേസിൽ അന്വേഷണം നടത്തുന്നവരെ കളിയാക്കാനും വെല്ലുവിളിക്കാനുമായി @giyu44 എന്ന ഹാൻഡിൽ ഉണ്ടാക്കിയതാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. സംഭവത്തിൽ മുംബൈ പൊലീസ് ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്ത മായങ്ക് റാവൽ (21), ശ്വേത സിങ് (19) എന്നീ വിദ്യാർഥികളെ മുംബൈയിലെ കോടതി റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

ADVERTISEMENT

English Summary: Bulli Bai: Neeraj suspended from college