ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കും സ്ഥാനാർഥികൾക്കും കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് (കരുതൽ ഡോസ്) നൽകണമെന്ന് ബിജെപി എംപി വരുൺ ഗാന്ധി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. തനിക്ക് കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കും സ്ഥാനാർഥികൾക്കും കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് (കരുതൽ ഡോസ്) നൽകണമെന്ന് ബിജെപി എംപി വരുൺ ഗാന്ധി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കിയാണ് വരുൺ ആവശ്യം ഉന്നയിച്ചത്. കടുത്ത രോഗലക്ഷണങ്ങളാണു തനിക്കുള്ളതെന്നും വരുൺ ട്വീറ്റിലൂടെ അറിയിച്ചു.

5 സംസ്ഥാനങ്ങളിൽ മോദിയുടെ ചിത്രമില്ലാത്ത വാക്സീൻ രേഖ

ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ നൽകുന്ന കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. ഇതിനിടെ, പഞ്ചാബിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.എസ്.കരുണരാജു കോവിഡ് പോസിറ്റീവായി.

തിരഞ്ഞെടുപ്പിനിടെ മതം കലർത്തരുത്: മായാവതി

ADVERTISEMENT

ലക്നൗ ∙ തിരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയത്തിൽ മതത്തെ ഉപയോഗപ്പെടുത്തുന്നതു വർധിക്കുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ ശക്തമായ നടപടിയെടുക്കണമെന്നും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടു.
80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമാണു സംസ്ഥാനത്തു നടക്കാൻ പോകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുപിയിലെ മുസ്‌ലിം ജനസംഖ്യ 20 ശതമാനമാണ്. യോഗിയുടെ പരാമർശത്തെ തുടർന്നാണ് മായാവതിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പ് റാലികൾ വേണ്ടെന്ന് 41% പേർ

ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്കു വിലക്കേർപ്പെടുത്തുന്നതിനെ 41% പേരും പിന്തുണയ്ക്കുന്നു. ലോക്കൽ സർക്കിൾസ് എന്ന ഡിജിറ്റൽ സാമൂഹിക കൂട്ടായ്മ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടത്തുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ നടത്തിയ സർവേയിൽ രാജ്യത്തെ 309 ജില്ലകളിൽ നിന്നായി 11,000 പേർ പങ്കെടുത്തു. ഇതിൽ 4172 പേർ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലുള്ളവരാണ്. റാലി നടത്തുന്നതിനെ അനുകൂലിച്ച 21% കോവിഡ് ചട്ടങ്ങൾ കർശനമായി അതിനു ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു.

Content Highlights: Assembly Elections 2022, Narendra Modi, Varun Gandhi