മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽനിന്നു മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന യോഗി ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.കഴിഞ്ഞ ദിവസം യോഗിയും ആഭ്യന്തര മന്ത്രി അമിത് ഷായും ​| Uttar Pradesh Assembly Elections 2022 ​| Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽനിന്നു മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന യോഗി ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. കഴിഞ്ഞ ദിവസം യോഗിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംഘടനാകാര്യ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും മറ്റും പങ്കെടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഉൾപ്പെട്ട ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അന്തിമ തീരുമാനമെടുക്കും. അയോധ്യയ്ക്കു പുറമേ മഥുര, യോഗി മുൻപ് എംപി ആയിരുന്ന ഗോരഖ്പുർ എന്നിവയും പരിഗണിക്കപ്പെട്ടേക്കാം.

എസ്പിക്ക് സ്വാധീനമുള്ള അവധ് മേഖലയിലാണ് അയോധ്യ. യോഗിയെ ഇവിടെ മത്സരിപ്പിക്കുന്നത് അവധിൽ മാത്രമല്ല, സമീപത്തുള്ള പൂർവാഞ്ചലിലും നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. അയോധ്യ രാമക്ഷേത്ര നിർമാണം നടക്കുന്ന പശ്ചാത്തലം കൂടുതൽ ഫലപ്രദമായി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ യോഗി എത്തുന്നത് സഹായിക്കും. ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയാണ് നിലവിൽ അയോധ്യ എംഎൽഎ.

ADVERTISEMENT

Content Highlights: Uttar Pradesh Assembly Elections 2022, Yogi Adityanath