ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഭഗവന്ത് മൻ‍ മുഖ്യമന്ത്രിയാകുമെന്ന് അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. ഫോണിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ 93% പേരും ഭഗവന്തിന്റെ പേരാണു നിർദേശിച്ചതെന്നു ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഭഗവന്ത് മൻ‍ മുഖ്യമന്ത്രിയാകുമെന്ന് അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. ഫോണിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ 93% പേരും ഭഗവന്തിന്റെ പേരാണു നിർദേശിച്ചതെന്നു ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.

വോട്ടെടുപ്പിൽ പങ്കെടുത്ത 3% പേർ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ നിർദേശിച്ചുവെന്നതു കൗതുകം. മറ്റു ചിലർ അരവിന്ദ് കേജ്‌രിവാൾ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയാകണമെന്നു പറഞ്ഞു. ഈ വോട്ടുകളെ അസാധുവായി പ്രഖ്യാപിച്ചാണ് ഭഗവന്തിനെ പ്രഖ്യാപിച്ചത്.

ADVERTISEMENT

നേരത്തെ തന്നെ ഈ പേരിനാണ് പാർട്ടിക്കുള്ളിൽ മുൻതൂക്കമെങ്കിലും നാടകീയമായിട്ടാണ് പഞ്ചാബിൽ തങ്ങളുടെ മുഖ്യമന്ത്രി മുഖമായി ഭഗവന്തിനെ ആം ആദ്മി അവതരിപ്പിച്ചത്. 21 ലക്ഷം പേർ അഭിപ്രായം അറിയിച്ചുവെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 117 അംഗ നിയമസഭയിൽ 77 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തിയ കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുമായി മുഖ്യ പ്രതിപക്ഷമായിരുന്നു ആം ആദ്മി.

ഭഗവന്ത് മൻ

ADVERTISEMENT

ആം ആദ്മിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനായ ഭഗവന്ത് 2014 മുതൽ സഗ്രൂരിൽനിന്നുള്ള ലോക്സഭാംഗമാണ്. രണ്ടു തിരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തിനായിരുന്നു ജയം. രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമീഡിയനായും തിളങ്ങി. ലോക്സഭയിൽ ഉൾപ്പെടെ മദ്യപിച്ചെത്തിയതു പലപ്പോഴും വിവാദങ്ങളുണ്ടാക്കി. 2019ൽ, മദ്യപാനം ഉപേക്ഷിക്കുന്നതായി ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചിരുന്നെങ്കിലും സുഖ്ബീർ സിങ് ബാദലിനോടു തോറ്റു.

English Summary: Bhagwant Mann is AAP's chief ministerial candidate for Punjab elections: Arvind Kejriwal