ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റ് ഒരു കാര്യത്തിലും നിർബന്ധമാക്കിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുത്തിവയ്പെടുക്കാൻ ആരെയും നിർബന്ധിക്കാനുമാവില്ല. ഭിന്നശേഷിക്കാരായ ആളുകൾക്കു വാക്സീൻ എളുപ്പത്തിൽ | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റ് ഒരു കാര്യത്തിലും നിർബന്ധമാക്കിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുത്തിവയ്പെടുക്കാൻ ആരെയും നിർബന്ധിക്കാനുമാവില്ല. ഭിന്നശേഷിക്കാരായ ആളുകൾക്കു വാക്സീൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിക്കുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പൊതുജനാരോഗ്യത്തിനായി വാക്സീൻ എടുക്കുന്നതാണ് ഏറ്റവും ഉചിതമെന്നാണു സർക്കാർ നിലപാട്. ഇക്കാര്യം പരസ്യങ്ങളിലൂടെയും മറ്റും ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കു വാക്സീൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ നിന്ന് ഇളവു നൽകാൻ നിർദേശിക്കണമെന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഏതെങ്കിലും കാര്യത്തിൽ വാക്സീൻ സർട്ടിഫിക്കറ്റ് കർശനമാണെന്ന തരത്തിൽ മാർഗരേഖ നൽകിയിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

ADVERTISEMENT

English Summary: Covid vaccine and certificate not madatory