ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യം വിളിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ 56-ാം ചരമവാർഷികം  ഈ മാസം 11 ന് അധികമാരും അറിയാതെ കടന്നുപോയി. ജവാന്മാരും കർഷകരുമില്ലാതെ ഇന്ത്യയില്ലെന്ന് ദീർഘദർശനം ചെയ്ത ആ കുറിയ മനുഷ്യനെ, സമരം ചെയ്ത് സർക്കാരിനെ മുട്ടുകുത്തിച്ച കർഷകർ പോലും ഓർമ്മിച്ചോ എന്നു സംശയം...Lal Bahadur Shastri

ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യം വിളിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ 56-ാം ചരമവാർഷികം  ഈ മാസം 11 ന് അധികമാരും അറിയാതെ കടന്നുപോയി. ജവാന്മാരും കർഷകരുമില്ലാതെ ഇന്ത്യയില്ലെന്ന് ദീർഘദർശനം ചെയ്ത ആ കുറിയ മനുഷ്യനെ, സമരം ചെയ്ത് സർക്കാരിനെ മുട്ടുകുത്തിച്ച കർഷകർ പോലും ഓർമ്മിച്ചോ എന്നു സംശയം...Lal Bahadur Shastri

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യം വിളിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ 56-ാം ചരമവാർഷികം  ഈ മാസം 11 ന് അധികമാരും അറിയാതെ കടന്നുപോയി. ജവാന്മാരും കർഷകരുമില്ലാതെ ഇന്ത്യയില്ലെന്ന് ദീർഘദർശനം ചെയ്ത ആ കുറിയ മനുഷ്യനെ, സമരം ചെയ്ത് സർക്കാരിനെ മുട്ടുകുത്തിച്ച കർഷകർ പോലും ഓർമ്മിച്ചോ എന്നു സംശയം...Lal Bahadur Shastri

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോയ വർഷം കൂടുതൽ കേട്ടത് പ്രശസ്തമായ ആ മുദ്രാവാക്യമാണ്. സിംഗൂരിലെ സമരവേദിയിലും പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലെ വിദൂര ഗ്രാമങ്ങളിലുമെല്ലാം അത് അലയടിച്ചു. ഇന്ത്യൻ പാർലമെന്റിലെ പ്രസംഗങ്ങളിലും അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മുദ്രാവാക്യം വീണ്ടും കടന്നെത്തി.

‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യം ആദ്യം വിളിച്ച ലാൽ ബഹാദൂർ ശാസ്ത്രി എന്ന ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ 56-ാം ചരമവാർഷികം   ഈ മാസം 11 ന് അധികമാരും അറിയാതെ കടന്നുപോയി. ജവാന്മാരും കർഷകരുമില്ലാതെ ഇന്ത്യയില്ലെന്ന് ദീർഘദർശനം ചെയ്ത, ലാളിത്യത്തിന്റെ പ്രതീകമായ ആ കുറിയ മനുഷ്യനെ,  സമരം ചെയ്ത് സർക്കാരിനെ മുട്ടുകുത്തിച്ച കർഷകർ പോലും ഓർമ്മിച്ചോ എന്നു സംശയം. കോൺഗ്രസ് പാർട്ടിയാകട്ടെ ട്വിറ്ററിലൂടെ ശാസ്ത്രിയെ അനുസ്മരിച്ചു ഒരു ചടങ്ങ് തീർക്കുകയായിരുന്നു.

ADVERTISEMENT

ഇത്ര അവഗണിക്കപ്പെടേണ്ട ആളാണോ ഒന്നര വർഷത്തിലേറെ ഇന്ത്യ ഭരിക്കുകയും മൂന്നു പതിറ്റാണ്ടിലേറെ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ആത്മാംശമായി കൊണ്ടു നടക്കുകയും ചെയ്ത ലാൽ ബഹാദൂർ വർമ എന്ന ലാൽ ബഹാദൂർ ശാസ്ത്രി. (വാരണസിലെ കാശി വിദ്യാ പീഠത്തിലെ പഠനം പൂർത്തിയാക്കി ശാസ്ത്രി ബിരുദം നേടിയതോടെയാണ് അദ്ദേഹം ശാസ്ത്രിയാവുന്നത് ).

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഭാഗമാവുകയും സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയാവുകയും ചെയ്തു. തുടർന്ന് അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തെ  പ്രായപൂർത്തിയായില്ല എന്ന കാരണം പറഞ്ഞു ജയിലധികൃതർ പറഞ്ഞു വിടുകയായിരുന്നു.

സ്ത്രീധനമായി വാങ്ങിയ ചർക്ക

കഴിവും ആർജവവും എളിമയും ശാസ്ത്രിയുടെ മുഖമുദ്രയായിരുന്നു. വിവാഹത്തിന് അദ്ദേഹം സ്ത്രീധനമായി വാങ്ങിയത് ചർക്കയും ഒരു ഖാദി വസ്ത്രവുമായിരുന്നു എന്നത് അന്നു പലരുടെയും ആലോചനയ്ക്ക് അപ്പുറമായ ഒന്നായിരുന്നു. ഗാന്ധിജിയും അദ്ദേഹത്തിന്റെ ജീവിതവും ലാൽ ബഹാദുർ ശാസ്ത്രിയിൽ ചെലത്തിയ സ്വാധീനം എത്ര വലുതായിരുന്നുവെന്ന് ഇതിൽ നിന്നു വ്യക്തം. (ശാസ്ത്രിയുടെ ജനനവും ഒരു ഗാന്ധി ജയന്തി ദിനത്തിലായിരുന്നുവെന്നത് മറ്റൊരു യാദൃച്ഛികത ).

ബെംഗളൂരുവിലെ വിളവെടുപ്പ്. (പ്രതീകാത്മക ചിത്രം): Manjunath Kiran / AFP
ADVERTISEMENT

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മജിയുടെ സന്ദേശത്തിന്റെ ആഴം ഏറ്റവുമധികം മനസിലാക്കിയവരിൽ ഒരാളും ശാസ് ത്രിയായിരുന്നു. വിഭജനവും യുദ്ധവുമെല്ലാം ഇന്ത്യയെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് തളളി വിട്ടപ്പോൾ ഒരു കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു - കർഷകർ വിചാരിച്ചാലേ ഇന്ത്യയുടെ വയർ നിറയക്കാൻ കഴിയൂ. പാൽ ഉല്പാദനം കൂട്ടാനും ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപാദനം വർധിപ്പിക്കാനും അദ്ദേഹം നേതൃത്വം നൽകി.

ദേശീയ ഡയറി ഡവലപ്മെന്റ് ബോർഡിന് രൂപം കൊടുത്തത് ശാസ്ത്രിയായിരുന്നു. കർഷകന് ജയ് വിളിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനമായിരുന്നു ഇന്ത്യ ഇന്നും ഏറ്റു വിളിക്കുന്ന ജയ് കിസാൻ മുദ്രാവാക്യം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒട്ടും പുതുമ ചോരാതെ ഇന്നും അത്   നില നിൽക്കുന്നുവെങ്കിൽ, കാലാതീതമായ പ്രസക്തി അതിന് കൈവന്നു  എന്നർഥം.

ഇന്ദിരാ ഗാന്ധി, ലാൽ ബഹാദൂർ ശാസ്ത്രി. ഫയൽ ചിത്രം.

നെഹ്റുവിനു ശേഷം പ്രധാനമന്ത്രി

നെഹ്റുവിന്റെ മരണശേഷം പ്രധാനമന്ത്രിയാകാൻ ആദ്യം ഇന്ദിരാ ഗാന്ധിയോടാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ദിര  വിസമ്മതിച്ചതോടെ ആ നിയോഗം ശാസ്ത്രി ഏറ്റെടുക്കുകയായിരുന്നു. നെഹ്റു എന്ന വടവൃക്ഷത്തിന്റെ നിഴലിൽ നിന്നു പുറത്തു കടക്കാൻ ശാസ്ത്രിക്കു ലഭിച്ച അവസരം കൂടിയായി ഇതു മാറി. എന്നാൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളും അമേരിക്കയും ധരിച്ചത് ശാസ്ത്രി ദുർബലനായ നേതാവാണെന്നായിരുന്നു.

ADVERTISEMENT

ഇന്ത്യയെ കടന്നാക്രമിക്കാൻ 1965 ൽ പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ അയൂബ് ഖാനെ പ്രേരിപ്പിച്ചതും ഈ തോന്നലാണ്. നെഹ്റു മരിച്ചതോടെ അയൂബ് ഖാൻ ഇന്ത്യാ സന്ദർശനം റദ്ദാക്കി ചോദിച്ചത് ‘‘ഇന്ത്യയിൽ സംഭാഷണം നടത്താൻ ആരാണ് ഉള്ളത്’’ എന്നാണ്. ശക്തനായ നേതാവ് ഇല്ലെന്ന പരിഹാസമായിരുന്നു ഇത്. 6 അടി 2 ഇഞ്ച് ഉയരമുള്ള ഫീൽഡ് മാർഷൽ അയൂബ് ഖാൻ 5 അടി 2 ഇഞ്ച് മാത്രം ഉയരമുള്ള ശാസ്ത്രിയെ നെഹ്റുവിന്റെ പിൻഗാമിയായി കണക്കാക്കാൻ തയ്യാറായിരുന്നില്ല. 

അയൂബ് ഖാൻ എന്ന സ്വേഛാധിപതിയുടെ താൻ പോരിമയാണ് 1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലൂടെ പ്രധാനമന്ത്രി ശാസ്ത്രി തകർത്തത്. അമേരിക്ക സന്ദർശിക്കാൻ ശാസ്ത്രിയെ പ്രസിഡന്റ് ലിൻഡൻ ജോൺസൻ ക്ഷണിച്ചത് അയൂബ് ഖാന് ഇഷ്ടപ്പെട്ടില്ല. ഈ ക്ഷണം പിൻവലിക്കാൻ അമേരിക്ക യ്ക്കു മേൽ അയൂബ് ഖാൻ സമ്മർദ്ദം ചെലുത്തി. ഇതു മനസിലാക്കിയ ശാസ്ത്രിയാവട്ടെ കാനഡ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഷിങ്ടനിൽ വച്ചു കാണാമെന്ന  പ്രസിഡന്റിന്റെ ക്ഷണം നിരസിച്ചാണ് അമേരിക്കയുടെ പക്ഷപാതപരമായ നിലപാടിനോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്.

അയൂബിനെ ഞെട്ടിച്ച മറുപടി

യുദ്ധം അവസാനിച്ച ശേഷം ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന ഒരു പൊതുയോഗത്തിൽ പാക്കിസ്ഥാനും അയൂബ് ഖാനുമെതിരെ ശാസ്ത്രി നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്. ‘‘ഡൽഹിയിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തുമെന്നാണ് പ്രസിഡന്റ് അയൂബ് ഖാൻ പറഞ്ഞത്. ആദരണീയനായ  അദ്ദേഹത്തെ എന്തിന് ഡൽഹി വരെ നടത്തിച്ച് ബുദ്ധിമുട്ടിക്കണം ?  മാർച്ച് ചെയ്ത് നേരെ ലഹോറിലെത്തി നമ്മൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ തീരുമാനിച്ചു.’’ ഇന്ത്യയെ യുദ്ധത്തിൽ തോൽപ്പിച്ച് ഡൽഹി പിടിക്കുമെന്ന വീര വാദത്തിനുള്ള തകർപ്പൻ മറുപടി.

അപ്രതീക്ഷിത വിയോഗം

വെടിനിർത്തൽ നിർദേശം ആദ്യം മുന്നോട്ടുവച്ചത് പാക്കിസ്ഥാനായിരുന്നു. ഇന്ത്യ അത് അംഗീകരിച്ചു. സോവിയറ്റ് യൂണിയനാണ് ഇതിന് മധ്യസ്ഥം വഹിച്ചത്. 1966 ജനുവരി 10 ന് താഷ്കന്റിലാണ്  കരാറിൽ ഒപ്പുവച്ചത്. പിറ്റേന്നായിരുന്നു ശാസ്ത്രിയുടെ ഏറെ ദുരൂഹമായ മരണം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ ശാസ്ത്രിയുടെ കുടുംബം ഇത് വിശ്വസിക്കാൻ തയാറായില്ല. അദ്ദേഹത്തിന്റെ ഡോക്ടർ ആർ.എൻ. ചുഗും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ശാസ്ത്രിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇതേക്കുറിച്ചുള്ള ദുരൂഹത പൂർണമായി അവസാനിച്ചിട്ടില്ലെന്നതാണ് ഏറെ ഖേദകരം.

ശാസ്ത്രിയുടെ മരണ വാർത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ താമസ സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ വിദേശ പ്രതിനിധി പാക്ക് പ്രസിഡന്റ് അയൂബ് ഖാനായിരുന്നു. ‘‘ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുമിപ്പിക്കാൻ കഴിയുമായിരുന്ന മനുഷ്യനാണ് ഈ കിടക്കുന്നത്’’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് അന്നവിടെ ഉണ്ടായിരുന്ന, പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രശസ്ത പത്രപ്രവർത്തകനുമായ കുൽദീപ് നയ്യാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശവമഞ്ചമേന്താൻ രണ്ടു വിദേശ രാഷ്ടത്തലവന്മാർ എത്തിയെന്നതും ഒരു അപൂർവതയായി. സോവിയറ്റ്  പ്രധാനമന്ത്രി അലക്സി കൊസിജിനും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമായിരുന്നു അത്.

ദീർഘദർശമുള്ള ഭരണ പരിഷ്കാരങ്ങൾ

ശാസ്ത്രി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ഇന്ന് ഓർക്കുമ്പോൾ എത്ര ദീർഘദർശിയായിരുന്നു അദ്ദേഹമെന്ന് വ്യക്തമാകും.

∙ ഗതാഗത വകുപ്പു മന്ത്രിയായിരിക്കെ പൊതു ഗതാഗത സംവിധാനത്തിൽ വനിതാ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കാനുള്ള തീരുമാനം കൈകൊണ്ടത് അദ്ദേഹമായിരുന്നു.

∙ പൊതു രംഗത്തെ അഴിമതി ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴായിരുന്നു ഈ തീരുമാനം.

∙ സമര മുഖത്തെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ ലാത്തിച്ചാർജിനു പകരം ജലപീരങ്കി പ്രയോഗിക്കാനുള്ള തീരുമാനം ശാസ്ത്രിയുടെതായിരുന്നു. പൊലീസ് വകുപ്പിന്റെ ചുമതലയുള്ളപ്പോഴായിരുന്നു ഈ നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്.

English Summary: Why Lal Bahadur Shastri is not Celebrated in India? What are his Contributions to New India?