ന്യൂഡൽഹി∙ മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഈ വർഷം തന്നെ ഏർപ്പെടുത്തും. ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇതു സഹായിക്കും. എല്ലാ വിവരങ്ങളും മൈക്രോ ചിപ്പിൽ രേഖപ്പെടുത്തുന്നതിനാൽ പെട്ടെന്നു നടപടികൾ പൂർത്തിയാക്കാം. വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് | Union Budget 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഈ വർഷം തന്നെ ഏർപ്പെടുത്തും. ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇതു സഹായിക്കും. എല്ലാ വിവരങ്ങളും മൈക്രോ ചിപ്പിൽ രേഖപ്പെടുത്തുന്നതിനാൽ പെട്ടെന്നു നടപടികൾ പൂർത്തിയാക്കാം. വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് വ്യാജമായി നിർമിക്കാനോ സാധിക്കാത്ത വിധമായിരിക്കും നിർമാണം.

ഇ–പാസ്പോർട്ട് 2021ൽ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതിസന്ധികളാൽ നീണ്ടുപോയി. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് ഇ–പാസ്പോർട്ടുകൾ തയാറാക്കുന്നത്. നിലവിൽ നയതന്ത്രപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കായി 20,000 ഇ–പാസ്പോർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇതു വിജയകരമെന്നു കണ്ടതിനാലാണ് പൊതുജനങ്ങൾക്കും ഇ–പാസ്പോർട്ട് നൽകാൻ തീരുമാനിച്ചത്. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിബന്ധനകൾ അനുസരിച്ചാണ് ഇ–പാസ്പോർട്ട് നിർമിക്കുന്നത്. അപേക്ഷാ രീതികളെല്ലാം പതിവുപോലെ തന്നെയായിരിക്കും. രാജ്യത്തെ 36 പാസ്പോർട്ട് ഓഫിസുകളും ഇ–പാസ്പോർട്ടുകൾ നൽകും.

ADVERTISEMENT

Content Highlight: Union Budget 2022