ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തുന്നതിനു ഗ്രീൻ ബോണ്ടുകളിറക്കുന്നു. കുറഞ്ഞ പലിശ, ദീർഘമായ തിരിച്ചടവു കാലാവധി എന്നിവയാണ് പൊതുവിൽ ഇത്തരം ബോണ്ടുകളുടെ പ്രത്യേകത. വിവിധ പദ്ധതികൾക്ക് പരിസ്ഥിതി Green bond, Infrastructure, Union budget, Union budget 2022, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തുന്നതിനു ഗ്രീൻ ബോണ്ടുകളിറക്കുന്നു. കുറഞ്ഞ പലിശ, ദീർഘമായ തിരിച്ചടവു കാലാവധി എന്നിവയാണ് പൊതുവിൽ ഇത്തരം ബോണ്ടുകളുടെ പ്രത്യേകത.

വിവിധ പദ്ധതികൾക്ക് പരിസ്ഥിതി അനുമതി നൽകാനുള്ള ഏകജാലക പോർട്ടലായ ‘പരിവേഷ്’ കൂടുതൽ വിപുലീകരിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. പോർട്ടലിലൂടെ ഒറ്റ അപേക്ഷ വഴി കാര്യങ്ങൾ തുടർച്ചയായി ട്രാക്ക് ചെയ്യാൻ കഴിയുംവിധം മാറ്റുമെന്നാണ് പ്രഖ്യാപനം. പുനരുപയോഗിക്കാൻ കഴിയാത്ത ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നതു കുറയ്ക്കാനുള്ള നടപടികൾക്കും നിർദേശമുണ്ട്. 

ADVERTISEMENT

താപവൈദ്യുതനിലയങ്ങളിൽ 5 മുതൽ 7 ശതമാനം വരെ ജൈവ വസ്തുക്കൾ ഉപയോഗിക്കാനുള്ള നിർദേശം കർഷകർക്ക് അധിക വരുമാനവും പ്രദേശവാസികൾക്കു തൊഴിലവസരങ്ങളും നൽകാനും വയലുകളിൽ വൈക്കോൽ കത്തിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. 

കാര്യക്ഷമതയേറിയ സോളർ മൊഡ്യൂളുകൾ നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ 19,500 കോടി രൂപ അധികമായി വകയിരുത്തും. 2030 ആകുമ്പോൾ സൗരോർജശേഷി 280 ജിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം.

ADVERTISEMENT

English Summary: Budget 2022: Green bonds will be issued to fund green infrastructure projects