പുണെ ∙ ഇന്ത്യയിൽ വാഹന വിപ്ലവത്തിനു നേതൃത്വം നൽകിയ ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് (83) അന്തരിച്ചു. ചേതക് സ്കൂട്ടറുകളുമായി ഇന്ത്യയിലെ മധ്യവർഗത്തിന് അഭിമാന വാഹനം സമ്മാനിച്ച രാഹുൽ ബജാജ് കമ്പനിയെ ആഗോള ബ്രാൻഡാക്കി മാറ്റിയ വ്യവസായ പ്രമുഖനാണ്.... | Rahul Bajaj | Rahul Bajaj passed away | industrialist | Bajaj Auto Chairman | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ ∙ ഇന്ത്യയിൽ വാഹന വിപ്ലവത്തിനു നേതൃത്വം നൽകിയ ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് (83) അന്തരിച്ചു. ചേതക് സ്കൂട്ടറുകളുമായി ഇന്ത്യയിലെ മധ്യവർഗത്തിന് അഭിമാന വാഹനം സമ്മാനിച്ച രാഹുൽ ബജാജ് കമ്പനിയെ ആഗോള ബ്രാൻഡാക്കി മാറ്റിയ വ്യവസായ പ്രമുഖനാണ്. പുണെയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്. കഴിഞ്ഞ ഏപ്രിലിലാണ് കമ്പനി നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനവും ചെയർമാൻ സ്ഥാനവും ഒഴിഞ്ഞത്. ഭാര്യ: പരേതയായ രൂപ ബജാജ്. മക്കൾ: രാജീവ് ബജാജ്, സഞ്ജീവ് ബജാജ്, സുനൈന കേജ്‍രിവാൾ.

ഓട്ടമൊബീൽ, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ്, ഇലക്ട്രിക്, ഊർജം തുടങ്ങി ബജാജിനെ വൈവിധ്യവൽക്കരണത്തിലൂടെ വളർത്തിക്കൊണ്ടുവന്ന പ്രതിഭയാണ് രാഹുൽ ബജാജ്. 1965ൽ രാഹുൽ കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുമ്പോൾ ഇന്ത്യയിലെ വ്യവസായ ലോകം ലൈസൻസ്‌ രാജിൽ ശ്വാസം മുട്ടി നിൽക്കുകയായിരുന്നു. ആഗോളവൽക്കരണത്തിന്റെ പാതയിലേക്ക് തുറന്ന വഴിയിൽ രാഹുൽ നൂതന ആശയങ്ങളുമായി അനായാസം ഡ്രൈവ് ചെയ്തു മുന്നേറി.

ADVERTISEMENT

7.20 കോടിയായിരുന്ന ബജാജ് ഓട്ടോയുടെ വിറ്റുവരവ് 12,000 കോടിയിലേക്ക് വളർന്നത് രാഹുലിന്റെ സാരഥ്യത്തിലാണ്. എഴുപതുകൾ മുതൽ ബജാജ് ചേതക് സ്കൂട്ടറുകൾ ഇന്ത്യൻ മധ്യവർഗത്തിന്റെ സ്വപ്നവാഹനമായി മാറിയത് ആ വളർച്ചയിൽ നാഴികക്കല്ലായി. ഇന്ത്യ മുഴുവൻ ഏറ്റുപാടിയ ‘ഹമാരാ ബജാജ്’ എന്ന പരസ്യഗാനം ബ്രാൻഡിന്റെ ജനപ്രിയത വിളിച്ചോതി. 

2005ൽ രാഹുൽ ബജാജ് മകൻ രാജീവിന് ബജാജ് ഓട്ടോയുടെ സാരഥ്യം കൈമാറി. 2006ൽ രാജ്യസഭാംഗമായി. 2010 വരെ ആ പദവി വഹിച്ചു. 2001ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. ഇന്ത്യൻ എയർലൈൻസ് ചെയർമാൻ, ലോക സാമ്പത്തിക ഫോറം അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ADVERTISEMENT

സ്വാതന്ത്ര്യസമര സേനാനിയും മഹാത്മാഗാന്ധിയുടെ പ്രിയ ശിഷ്യനുമായ ജമ്നലാൽ ബജാജാണ് 1926ൽ ബജാജ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. പിന്നീട് 1942ൽ ജമ്നലാലിന്റെ മകൻ കമൽ നയൻ ബജാജ് കമ്പനിയെ നയിച്ചു. കമലിന്റെ മകനാണ് രാഹുൽ ബജാജ്. രാഹുൽ ബജാജിന്റെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു.

രാഹുൽ ബജാജ് (ഫയല്‍ ചിത്രം)

English Summary: Former Chairman of Bajaj Auto Rahul Bajaj passes away at 83