ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഷാഹിബാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക് ഇന്ത്യയിലെ റെക്കോർഡ് ഭൂരിപക്ഷം. ഇവിടത്തെ സിറ്റിങ് എംഎൽഎ സുനിൽ ശർമ 2,14,835 വോട്ടുകൾക്കാണ് സമാജ്‌വാദി പാർട്ടിയിലെ അമ്രപാൽ ശർമയെ തോൽപിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുടെ | Uttar Pradesh Assembly Elections 2022 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഷാഹിബാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക് ഇന്ത്യയിലെ റെക്കോർഡ് ഭൂരിപക്ഷം. ഇവിടത്തെ സിറ്റിങ് എംഎൽഎ സുനിൽ ശർമ 2,14,835 വോട്ടുകൾക്കാണ് സമാജ്‌വാദി പാർട്ടിയിലെ അമ്രപാൽ ശർമയെ തോൽപിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുടെ അജിത് പവാർ 2019 ൽ നേടിയ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണു സുനിൽ മറികടന്നത്. 

നോയിഡയിലെ ബിജെപി സ്ഥാനാർഥിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകനുമായ പങ്കജ് സിങ്ങും അജിത്തിന്റെ റെക്കോർഡ് മറികടന്നു. 1.81 ലക്ഷമാണ് പങ്കജിന്റെ ഭൂരിപക്ഷം. സുനിൽ ശർമ 2017 ൽ 1.50 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസിലായിരുന്ന അമ്രപാൽ തന്നെയായിരുന്നു അന്നും എതിരാളി. 10,20,386 വോട്ടർമാരുള്ള ഷാഹിബാബാദാണ് യുപിയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം. ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം (1,03,390 വോട്ടിന്റെ ഭൂരിപക്ഷം) 4 ബിജെപി സ്ഥാനാർഥികൾക്കു കൂടി ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്. 

ADVERTISEMENT

English Summary: Highest victory margin: Sahibabad mla sunil sharma creates history