ന്യൂഡൽഹി ∙ രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിൽ. ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്– സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7.79% ആയി. മാർച്ചിൽ ഇത് 6.95% ആയിരുന്നു. 2014 മേയിലെ 8.33% കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്.| Inflation | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിൽ. ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്– സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7.79% ആയി. മാർച്ചിൽ ഇത് 6.95% ആയിരുന്നു. 2014 മേയിലെ 8.33% കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്.

ഭക്ഷ്യോൽപന്ന വിലക്കയറ്റം മാർച്ചിൽ 7.68% ആയിരുന്നത് ഏപ്രിലിൽ 8.38% ആയി കൂടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ നിരക്ക് 1.96% മാത്രമായിരുന്നു. നാണ്യപ്പെരുപ്പം 6% കവിയാതെ സൂക്ഷിക്കുകയാണു റിസർവ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ 4 മാസമായി ഇതു സാധിക്കുന്നില്ല. നടപ്പു സാമ്പത്തികവർഷം നിരക്ക് 6% എന്ന ലക്ഷ്യത്തിലെത്തിക്കുക എളുപ്പമല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. കേരളത്തിലെ നാണ്യപ്പെരുപ്പ നിരക്ക് 5.08% ആണ്; മാർച്ചിൽ 4.7 ശതമാനവും. രാജ്യത്ത് ഗ്രാമീണമേഖലകളിലെ നാണ്യപ്പെരുപ്പം (8.38%) നഗരമേഖലയെ (7.09%) അപേക്ഷിച്ചു കൂടുതലാണ്.

ADVERTISEMENT

കാരണങ്ങൾ: യുദ്ധം, ഇന്ധനം, ഭക്ഷ്യസാധന വില

റഷ്യ–യുക്രെയ്ൻ യുദ്ധവും ഭക്ഷ്യ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റവുമാണ് നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണം. ഇന്ധനത്തിനു പുറമേ തുണിത്തരങ്ങൾ, പച്ചക്കറി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരക്കും മാർച്ചിനെ അപേക്ഷിച്ചു കൂടിയിട്ടുണ്ട്. ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ്; പച്ചക്കറി, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയുടേത് 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലും.

ADVERTISEMENT

English Summary: Inflation going out of control