ന്യൂഡൽഹി ∙ പാർലമെന്ററി സ്ഥിരം സമിതികളുടെ വിശദ പരിശോധനയ്ക്ക് ബില്ലുകൾ വിടുന്നതു കുറഞ്ഞു വരികയാണെന്ന് പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട്. ഒന്നാം പാർലമെന്റ് സമ്മേളനം ചേർന്നതിന്റെ 70–ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്. പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ വിശദമായി ചർച്ച ചെയ്യാനും | Parliament | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാർലമെന്ററി സ്ഥിരം സമിതികളുടെ വിശദ പരിശോധനയ്ക്ക് ബില്ലുകൾ വിടുന്നതു കുറഞ്ഞു വരികയാണെന്ന് പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട്. ഒന്നാം പാർലമെന്റ് സമ്മേളനം ചേർന്നതിന്റെ 70–ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വിവരങ്ങൾ ലഭ്യമാക്കിയത്. 

പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ വിശദമായി ചർച്ച ചെയ്യാനും തിരുത്തലുകൾ വരുത്താനുമായി 1993 ലാണ് പാർലമെന്റ് സ്ഥിരം സമിതികൾ രൂപീകരിച്ചത്. ആദ്യ വർഷങ്ങളിൽ പകുതിയിലേറെ ബില്ലുകൾ സമിതിക്കു വിട്ടിരുന്നെങ്കിൽ കഴിഞ്ഞ 2 സഭാ കാലത്തും അതു കുറഞ്ഞു. 

ADVERTISEMENT

ആദ്യ സഭയിൽ കുറഞ്ഞത് 12–ാം ക്ലാസ് യോഗ്യതയുള്ള 58% എംപിമാരുണ്ടായിരുന്നു. ഇപ്പോൾ 40 ശതമാനത്തോളമാണ്. പ്രഫഷനൽ യോഗ്യതയുള്ളവരും കുറഞ്ഞു വരുന്നു. 

ഒന്നാം സഭയിൽ 25–40 പ്രായപരിധിയിലുള്ളവർ 26% ആയിരുന്നു. ഇപ്പോൾ അത് 12% ആയി. എന്നാൽ, ആദ്യ സഭയിൽ കഷ്ടിച്ച് 4 ശതമാനത്തോളമായിരുന്ന വനിതാ പ്രാതിനിധ്യം. ഇപ്പോൾ ലോക്സഭയിൽ 15%, രാജ്യസഭയിൽ 12% എന്നിങ്ങനെ ആയി. 

ADVERTISEMENT

ആദ്യ സഭയുടെ കാലത്ത് 38 കോടിയായിരുന്നു ജനസംഖ്യ. 2019 ൽ അത് 136 കോടിയായി. ഈ കാലയളവിൽ ലോക്സഭാ സീറ്റുകൾ 489 ൽ നിന്ന് 543 ആയതേയുള്ളൂ. അതുകാരണം 1952 ൽ ഒരു എംപി ശരാശരി 8 ലക്ഷം പേരെ പ്രതിനിധീകരിച്ചിരുന്നത് ഇപ്പോൾ 25 ലക്ഷമായി ഉയർന്നു. 

English Summary: PRS data on parliament