ന്യൂഡൽഹി ∙ ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും 50% പ്രാതിനിധ്യം യുവാക്കൾക്കു നൽകാൻ ചിന്തൻ ശിബിരം തീരുമാനമെടുത്ത് മൂന്നാം ദിവസമാണ് ... Hardik Patel | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഭാരവാഹിത്വത്തിലും സ്ഥാനാർഥിത്വത്തിലും 50% പ്രാതിനിധ്യം യുവാക്കൾക്കു നൽകാൻ ചിന്തൻ ശിബിരം തീരുമാനമെടുത്ത് മൂന്നാം ദിവസമാണ് പാർട്ടിയുടെ യുവ നേതാക്കളിൽ പ്രമുഖനായ ഹാർദിക്കിന്റെ രാജി.

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഹാർദിക് ബിജെപിയിൽ ചേർന്നേക്കുമെന്നു സൂചനയുണ്ട്. പട്ടേൽ സമുദായ പ്രക്ഷോഭത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന ഹാർദിക് 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണു കോൺഗ്രസിൽ ചേർന്നത്. പട്ടേൽ സമുദായ നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിലെടുക്കാനുള്ള നീക്കത്തിൽ ഹാർദിക് അസ്വസ്ഥനായിരുന്നു. നരേഷിന്റെ സാന്നിധ്യം ക്ഷീണം ചെയ്യുമെന്ന് ഹാർദിക് കണക്കുകൂട്ടിയതായാണ് സൂചന.

ADVERTISEMENT

പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാജിവയ്ക്കുകയാണെന്നറിയിച്ച് സോണിയ ഗാന്ധിക്കയച്ച കത്തിൽ ഹാർദിക് കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ‘ജനങ്ങളുടെ പ്രശ്നങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കു താൽപര്യമില്ല. ഡൽഹിയിൽ നിന്നെത്തുന്ന നേതാക്കൾക്കു ചിക്കൻ സാൻ‍വിച്ച് നൽകുന്നതിലും മൊബൈൽ ഫോണിൽ വരുന്ന സന്ദേശങ്ങളിലുമാണ് ശ്രദ്ധ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രവ‍ൃത്തികളെ എതിർക്കുക മാത്രമാണു കോൺഗ്രസ് ചെയ്യുന്നത്.’– കത്തിൽ പറയുന്നു.

English Summary: Hardik Patel Quits Congress Amid Gujarat Unit Infighting