ബെംഗളൂരു ∙ തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന കർണാടകയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. ബെംഗളൂരു നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഏഴ് അടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതു തടസ്സമായി. | Rain | Karnataka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന കർണാടകയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. ബെംഗളൂരു നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഏഴ് അടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതു തടസ്സമായി. പലയിടത്തും റോഡുകളും അടിപ്പാതകളും മുങ്ങിയതിനാൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒട്ടേറെയിടങ്ങളിൽ വീടുകളും മതിലുകളും തകർന്നു. മൈസൂരു– ബെംഗളൂരു ഹൈവേയിൽ മണ്ഡ്യയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പല ജില്ലകളിലും സ്കൂളുകൾക്ക് ഇന്നലെ അവധി നൽകി.

ബെംഗളൂരുവിൽ യുവാവ് ഷോക്കേറ്റും ഹാസനിൽ മുതിർന്ന പൗരൻ സ്കൂളിന്റെ ചുമരിടിഞ്ഞു വീണുമാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം പൈപ്പ് ലൈനിൽ കുടുങ്ങി 2 അതിഥിത്തൊഴിലാളികൾ മരിച്ചിരുന്നു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Heavy rain in karnataka