ന്യൂഡൽഹി ∙ പാക്കിസ്ഥാനെതിരെ 1971ൽ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ ആഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കിയ സംഗീത ആൽബം 48 വർഷത്തിനു ശേഷം നാവികസേന കണ്ടെടുത്തു. യുദ്ധവിജയത്തിൽ നാവികസേന വഹിച്ച നിർണായപങ്കിന് ആദരമർപ്പിച്ച് 1974 ലെ റിപ്പബ്ലിക് ദിനത്തിൽ | Indian Navy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാക്കിസ്ഥാനെതിരെ 1971ൽ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ ആഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കിയ സംഗീത ആൽബം 48 വർഷത്തിനു ശേഷം നാവികസേന കണ്ടെടുത്തു. യുദ്ധവിജയത്തിൽ നാവികസേന വഹിച്ച നിർണായപങ്കിന് ആദരമർപ്പിച്ച് 1974 ലെ റിപ്പബ്ലിക് ദിനത്തിൽ ‘എ സല്യൂട്ട് ടു അവർ നേവി’ എന്ന പേരിൽ പുറത്തിറക്കിയ 14 ഗാനങ്ങളടങ്ങിയ സംഗീത ആൽബം പിന്നീട് നഷ്ടപ്പെട്ടിരുന്നു. ഗാനങ്ങൾ സൂക്ഷിച്ച ഗ്രാമഫോൺ റെക്കോർഡ് തേടി അതേ വർഷം സേന തിരച്ചിൽ ആരംഭിച്ചു.

പതിറ്റാണ്ടുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഏതാനും മാസങ്ങൾ മുൻപ്, ഗാനങ്ങളുടെ പകർപ്പടങ്ങിയ റെക്കോർഡ് ഓൾഡ് ഡൽഹിയിൽ പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ കണ്ടെത്തി. ഗാനങ്ങൾ നേർത്ത ശബ്ദത്തിൽ മാത്രമേ കേൾക്കാമായിരുന്നുള്ളൂ. ചെന്നൈയിലെ സംഗീത സ്ഥാപനത്തിന്റെ സഹായത്തോടെ അവ ഉന്നതനിലവാരത്തിൽ വീണ്ടെടുത്തു. ഡിജിറ്റൽ രൂപത്തിലേക്കു മാറ്റിയ ആൽബം സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.

ADVERTISEMENT

English Summary: ‘A salute to our navy’ albam found out after 48 years