ന്യൂഡൽഹി ∙ ഇൻഡോ–പസിഫിക് മേഖലയുടെ ശാക്തീകരണവും യുക്രെയ്ൻ യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചർച്ചയാകും. ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങൾക്കിടയിൽ, മേഖലയിൽ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്താനാണ് ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മ ശ്രമിക്കുന്നത്...... Modi, Modi News, Modi Malayalam News, Modi PM,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇൻഡോ–പസിഫിക് മേഖലയുടെ ശാക്തീകരണവും യുക്രെയ്ൻ യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചർച്ചയാകും. ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങൾക്കിടയിൽ,  മേഖലയിൽ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്താനാണ് ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മ ശ്രമിക്കുന്നത്.

ചൈനയും ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം സംഘർഷഭരിതമായ സാഹചര്യത്തിലാണ് നേതാക്കളുടെ രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കുന്നത്. സഹകരണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ മുന്നോട്ടുവയ്ക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിത, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരുമായി മോദി ചർച്ചകൾ നടത്തും. 

ADVERTISEMENT

സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ, പാരമ്പര്യേതര ഊർജം, കണക്റ്റിവിറ്റി, ഡിജിറ്റൽ വ്യാപാരം, അതീജീവനശേഷിയുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഇന്തോ പസിഫിക് മേഖലയിൽ ചൈന നടത്തുന്ന അനധികൃത മത്സ്യബന്ധനം തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിലുണ്ടാകും. സമ്മേളനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള രാഷ്ട്രത്തലവന്മാരുമായി മോദി പ്രത്യേകചർച്ച നടത്തും.

English Summary: Modi's Japan visit: India-Pacific Economic framework decided in Tokyo