ന്യൂഡൽഹി ∙ മൃഗങ്ങൾക്കു കോവിഡ് ബാധിക്കുന്നതു പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സീൻ ഇന്ത്യ വികസിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ചിനു കീഴിലെ നാഷനൽ റിസർച് സെന്റർ ഓൺ ഇക്വയിൻസ് വികസിപ്പിച്ച ‘അനോകോവാക്സ്’ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അവതരിപ്പിച്ചു. | COVID-19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൃഗങ്ങൾക്കു കോവിഡ് ബാധിക്കുന്നതു പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സീൻ ഇന്ത്യ വികസിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ചിനു കീഴിലെ നാഷനൽ റിസർച് സെന്റർ ഓൺ ഇക്വയിൻസ് വികസിപ്പിച്ച ‘അനോകോവാക്സ്’ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അവതരിപ്പിച്ചു. മൃഗങ്ങളിൽ എത്രമാത്രം പ്രതിരോധശേഷിയുണ്ടെന്നു മനസ്സിലാക്കാൻ ആന്റിബോഡി ഡിറ്റക‍്‍ഷൻ കിറ്റും വികസിപ്പിച്ചിട്ടുണ്ട്.

നായ്ക്കൾ, സിംഹം, പുലി, മുയൽ, എലി തുടങ്ങിയവയിലെല്ലാം വാക്സീൻ ഫലപ്രദമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നേരത്തെയുള്ള കോവിഡ് തംരഗങ്ങൾക്കു കാരണമായ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരെ ഇവ മികച്ച പ്രതിരോധം തീർക്കുന്നുണ്ട്. 

ADVERTISEMENT

മനുഷ്യർക്കായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സീന്റെ രീതിയിലാണ് അനോവകോവാക്സും തയാറാക്കിയത്. നിർദോഷകാരിയാക്കിയ (ഇനാക്ടിവേറ്റഡ്) വൈറസുകളെ തന്നെയാണ് ഉപയോഗിക്കുന്നത്. 

കൂടുതൽ പ്രതിരോധം ഉറപ്പാക്കാൻ അൽഹൈഡ്രോജെൽ എന്ന അഡ്ജുവന്റും ചേർത്തിട്ടുണ്ട്. മൃഗങ്ങളിലെ ആന്റിബോഡി തോത് പരിശോധിക്കുന്ന കിറ്റിനു വൈകാതെ പേറ്റന്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

ADVERTISEMENT

English Summary: COVID-19 Vaccine