ന്യൂഡൽഹി ∙ കാർഷിക മേഖലയിലെ സബ്സിഡികൾ സംബന്ധിച്ച വ്യവസ്ഥകൾ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ചർച്ചയ്ക്കെടുക്കാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്ന കാരണം പറഞ്ഞാണ് നിലവിലെ സബ്സിഡി വ്യവസ്ഥകൾക്ക് ഇന്ത്യ നേരത്തെ ഇളവു നേടിയത്. | Government of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കാർഷിക മേഖലയിലെ സബ്സിഡികൾ സംബന്ധിച്ച വ്യവസ്ഥകൾ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ചർച്ചയ്ക്കെടുക്കാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്ന കാരണം പറഞ്ഞാണ് നിലവിലെ സബ്സിഡി വ്യവസ്ഥകൾക്ക് ഇന്ത്യ നേരത്തെ ഇളവു നേടിയത്.

ഭക്ഷ്യധാന്യ സബ്സിഡി ഉൽപാദന മൂല്യത്തിന്റെ 10 ശതമാനത്തിൽ കവിയരുതെന്നാണ് നിലവിലെ ഡബ്ള്യുടിഒ വ്യവസ്ഥ. ഉൽപാദന മൂല്യം കണക്കാക്കുന്നത് 1986–88 ലെ ആഗോള വിലയെ അടിസ്ഥാനമാക്കിയാണ്. സർക്കാർ വാങ്ങുന്ന വിലയെക്കാൾ (മിനിമം താങ്ങുവില) കുറഞ്ഞ നിരക്കിലാണ് വിൽപനയെങ്കിൽ ആ വ്യത്യാസവും സബ്സിഡിയായി കണക്കാക്കും.

ADVERTISEMENT

സർക്കാർ സംഭരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇളവു നേടിയത്. ഉൽപാദന മൂല്യം കണക്കാക്കാൻ ഇപ്പോഴത്തെ ആഗോള വിലയെ ആശ്രയിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഈ വിഷയങ്ങൾ തീർപ്പാകാതെ അവശേഷിക്കുകയാണ്.

മൽസ്യബന്ധന മേഖലയിൽ ചെറുകിട, പരമ്പരാഗത മീൻപിടുത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനെന്നോണമാണ് സബ്സിഡികൾ 25 വർഷത്തേക്കു തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ വാദിച്ചത്. ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജനീവയിൽ സംഭവിച്ചത് ഇങ്ങനെയാണ്:

ADVERTISEMENT

∙ വംശനാശം സംഭവിക്കുന്ന മൽസ്യ ഇനങ്ങളെ പിടിക്കുന്നത് – 200 നോട്ടിക്കൽ മൈൽ പരിധിയിൽ ഈ ഗണങ്ങളിലുള്ള മൽസ്യ ബന്ധനത്തിന് നൽകുന്ന സബ്സിഡികൾ ഇനി 2 വർഷത്തേക്കുകൂടി മാത്രം.  

∙അമിതമായ മീൻപിടിത്തം നടത്തുന്നവർക്കുള്ള സബ്സിഡികൾ നിർത്തലാക്കുന്നതു സംബന്ധിച്ച് കരട് കരാറിലുണ്ടായിരുന്ന വ്യവസ്ഥകൾ ഒഴിവാക്കി. 

ADVERTISEMENT

ഇതിൽ രണ്ടാമത്തെ നടപടിയെ വേണമെങ്കിൽ ചെറുകിടക്കാർക്കുള്ള സംരക്ഷണമായി വ്യാഖ്യാനിക്കാനാവും. എന്നാൽ, അതിനു രണ്ടു പ്രശ്നങ്ങളുണ്ട്: ഒന്ന് – ചെറുകിട, വൻകിട വേർതിരിവില്ലാതെ ആർക്കും സബ്സിഡി നൽകുന്നതു തുടരാമെന്ന് വാദിക്കാം, രണ്ട് – സബ്സിഡികൾ സംരക്ഷിച്ചുകൊണ്ട് കരാറിൽ വ്യവസ്ഥയില്ല. സമുദ്രോൽപന്നങ്ങളെ വ്യാവസായിക ഉൽപന്നങ്ങളുടെ ഗണത്തിലാണ് ഡബ്ള്യുടിഒ ഉൾപ്പെടുത്തിയിട്ടുള്ളത്. വ്യാവസായിക ഉൽപന്നങ്ങൾക്ക് സബ്സിഡി ആനുകൂല്യങ്ങൾ പാടില്ല. അപ്പോൾ, സബ്സിഡി സംവിധാനം തുടരണമെന്നുണ്ടെങ്കിൽ വ്യവസ്ഥകളിലൂടെയുള്ള സംരക്ഷണം വേണം. അത് വ്യക്തമാക്കിയിട്ടില്ല.

മൽസ്യബന്ധന മേഖലയിലെ നിയമവിരുദ്ധം, അനിയന്ത്രിതം തുടങ്ങിയ ഗണങ്ങളിലുള്ള സബ്സിഡികൾ തടയുന്നതിനുള്ള തീരുമാനം അംഗീകരിച്ചതാണ് കഴിഞ്ഞ ദിവസത്തെ പ്രധാന നേട്ടമായി വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത്. കരടു കരാറിലെ വ്യവസ്ഥകൾ മാറ്റിവച്ച കാര്യം അദ്ദേഹം പരാമർശിച്ചില്ല. സബ്സിഡിക്ക് സംരക്ഷണമില്ലെന്ന വിലയിരുത്തലാവാം അതിന്റെ കാരണമെന്നാണ് സൂചിപ്പിക്കപ്പെടുന്നത്.

English Summary: Setback for India in Geneva