ന്യൂഡൽഹി ∙ ഒഡീഷയിൽ‍നിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. മുൻ‍ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ (84) യാണു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. അടുത്ത മാസം 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ട് മൂല്യത്തിൽ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കമുണ്ട്. | Draupadi Murmu | Yashwant Sinha | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഒഡീഷയിൽ‍നിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. മുൻ‍ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ (84) യാണു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. അടുത്ത മാസം 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ട് മൂല്യത്തിൽ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കമുണ്ട്. 

ബിജെപി പാർലമെന്ററി ബോർഡാണ് ഒഡീഷയിലെ മുൻ മന്ത്രികൂടിയായ ദ്രൗപദിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഗോത്ര വർഗത്തിൽനിന്നാണ് ഇത്തവണ എൻഡിഎയുടെ സ്ഥാനാർഥിയെന്നും അതു ദ്രൗപദിയായിരിക്കുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. 2017ലും ദ്രൗപദിയെ ബിജെപി പരിഗണിച്ചെങ്കിലും അവസാന നിമിഷം സ്ഥാനാർഥിയായി റാം നാഥ് കോവിന്ദിനെ പ്രഖ്യാപിക്കുകയായിരുന്നു. 

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ, മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, പാർട്ടി സംഘടനാകാര്യ ജനറൽ െസക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുൾപ്പെട്ട ബിജെപി പാർലമെന്ററി ബോർഡ് 2 മണിക്കൂറോളം ചർച്ച നടത്തിയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. 20 പേരുകളെങ്കിലും പരിഗണിച്ചെന്ന് നഡ്ഡ പറഞ്ഞു. കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രി അർ‍ജുൻ മുണ്ട, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ തുടങ്ങിയവരുൾപ്പെടുന്നതായിരുന്നു പട്ടികയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയവയുടെ പിന്തുണ കൂടിയുണ്ടെങ്കിൽ ദ്രൗപദിക്കു ജയം സുഗമമാവും. വൈഎസ്ആർസിപി നേരത്തെതന്നെ എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ വാഗ്ദാനം െചയ്തിട്ടുണ്ട്. ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ വനിത സ്ഥാനാർഥിയാകുമ്പോൾ മറ്റൊരു സ്ഥാനാർഥിക്കു വോട്ടു ചെയ്യുക ബിജു ജനതാദളിന് എളുപ്പമാവില്ല. സന്താൾ ഗോത്ര വിഭാഗത്തിൽനിന്നാണ് ദ്രൗപദി. അതിനാൽ ജാർഖണ്ഡിലെ മുഖ്യഭരണകക്ഷിയായ ജെഎംഎമ്മും ദ്രൗപദിയെ പിന്തുണയ്ക്കാൻ നിർബന്ധിതമായേക്കും. ജെഎംഎമ്മിന്റെ പ്രധാന വോട്ട് ബലം സന്താളുകളാണ്.

ADVERTISEMENT

English Summary: Draupadi Murmu vs Yashwant Sinha contest in presidential election 2022