ന്യൂഡൽഹി / തിരുവനന്തപുരം ∙ അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനങ്ങളിൽ പിസിസികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി / തിരുവനന്തപുരം ∙ അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനങ്ങളിൽ പിസിസികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

പദ്ധതി നടപ്പാക്കിയാൽ കരസേനാംഗങ്ങളുടെ എണ്ണം ക്രമേണ കുറയുമെന്നും യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്നും ഹരിയാനയിൽ പ്രതിഷേധം നയിച്ച പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡ വിമർശിച്ചു. 

ADVERTISEMENT

ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ രാജ്യത്തെ യുവാക്കൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമെന്ന് ദേശീയ വക്താവ് ശക്തിസിങ് ഗോഹിൽ പറഞ്ഞു. 

അഗ്നിപഥിനെതിരെ തുടർപ്രക്ഷോഭങ്ങൾ നടത്താനാണു കോൺഗ്രസ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെയും കോൺഗ്രസ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും സത്യഗ്രഹം സംഘടിപ്പിച്ചു. 

ADVERTISEMENT

തീവ്ര വലതുപക്ഷ നിലപാടുകളുമായി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന നരേന്ദ്ര മോദി സർക്കാർ സൈന്യത്തെയും കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് അഗ്നിപഥ് പദ്ധതിയെന്ന് തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് മണ്ഡലത്തിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

English Summary: Congress protest in Delhi