മുംബൈ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിനോട് വിശ്വാസവോട്ട് തേടാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടേക്കും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ രാത്രി 10നു ഗവർണറെ സന്ദർശിച്ചതിനെ തുടർന്നാണ് രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലായത്. | Maharashtra political crisis | Uddhav Thackeray | Maharashtra Political Crisis 2022 | Devendra Fadnavis | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിനോട് വിശ്വാസവോട്ട് തേടാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടേക്കും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ രാത്രി 10നു ഗവർണറെ സന്ദർശിച്ചതിനെ തുടർന്നാണ് രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലായത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ഡൽഹിയിൽ ചർച്ചയ്ക്കു ശേഷമാണു ഫഡ്നാവിസ് എംഎൽഎമാർക്കൊപ്പം രാജ്ഭവനിലെത്തിയത്.

ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിക്ക് (ശിവസേന–എൻസിപി–കോൺഗ്രസ്) ഭൂരിപക്ഷം നഷ്ടമായെന്നും വിശ്വാസവോട്ടിന് ആവശ്യപ്പെടണമെന്നും ഫഡ്നാവിസ് ഗവർണറെ അറിയിച്ചു. ശിവസേനാ വിമത നേതാവായ ഏക്നാഥ് ഷിൻഡെയും ഇന്ന്  ഗവർണറെ കണ്ടേക്കും. വിശ്വാസവോട്ടിനു നീക്കമുണ്ടായാൽ ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചേക്കും.. 

ADVERTISEMENT

ബിജെപിക്ക് 29 മന്ത്രിമാർ, ഷിൻഡെ ഉപമുഖ്യമന്ത്രി, ഒപ്പമുള്ള ശിവസേനാ വിമതരിൽ 12 പേർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെ ബിജെപി – വിമത സർക്കാർ രൂപീകരണത്തിന്റെ ആദ്യഘട്ട ചർച്ചകൾ നടന്നതായാണു വിവരം. ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹത്തിയിൽ ഹോട്ടലിൽ കഴിയുന്ന 39 ശിവസേന വിമതരും 9 സ്വതന്ത്രരും ഉടൻ മുംബൈയിലെത്തുമെന്ന് ഷിൻഡെ അറിയിച്ചു. ശിവസേനയുടെ 16 ലോക്സഭാ, 3 രാജ്യസഭാ എംപിമാരിൽ 12 പേർ ഷിൻഡെക്കൊപ്പം ചേരുമെന്നും  അറിയ‌ുന്നു. 

അതിനിടെ, വിമതരെ തിരികെയെത്തിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിൽ ഉദ്ധവ് ഇന്നലെയും വൈകാരിക അഭ്യർഥന നടത്തി. ‘കുടുംബനാഥൻ എന്ന നിലയിൽ നിങ്ങളോടു സ്നേഹവും കരുതലുമുണ്ട്. നേരിട്ട് സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.’ അദ്ദേഹം പറഞ്ഞു.  

ADVERTISEMENT

English Summary: Uddhav Thackeray Has Lost Majority, Must Face Floor Test: BJP To Governor