ന്യൂഡൽഹി ∙ അധ്യാപനത്തിൽനിന്നു രാഷ്ട്രീയത്തിലേക്കും ഒടുവിൽ രാഷ്ട്രപതി പദത്തിലേക്കും എത്തിയ ജീവിതവഴിയാണു ദ്രൗപദി മുർമുവിന്റേത്. ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളജിൽനിന്നു ബിഎ ജയിച്ചശേഷം ആദ്യം സെക്രട്ടേറിയറ്റിൽ ജൂനിയർ അസിസ്റ്റന്റും പിന്നീട് റായ്‌രംഗ്പുർ | President of India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അധ്യാപനത്തിൽനിന്നു രാഷ്ട്രീയത്തിലേക്കും ഒടുവിൽ രാഷ്ട്രപതി പദത്തിലേക്കും എത്തിയ ജീവിതവഴിയാണു ദ്രൗപദി മുർമുവിന്റേത്. ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളജിൽനിന്നു ബിഎ ജയിച്ചശേഷം ആദ്യം സെക്രട്ടേറിയറ്റിൽ ജൂനിയർ അസിസ്റ്റന്റും പിന്നീട് റായ്‌രംഗ്പുർ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച് സെന്ററിൽ അധ്യാപികയുമായി.

രാജ്യത്ത് ഇതുവരെയുള്ള 14 രാഷ്ട്രപതിമാരിൽ 8 പേരും നിയമബിരുദധാരികളായിരുന്നു. ആദ്യ രാഷ്ട്രപതി ‍ഡോ. രാജേന്ദ്ര പ്രസാദ് മുതൽ സ്ഥാനമൊഴിയുന്ന റാം നാഥ് കോവിന്ദ് വരെ ഈ പട്ടികയിലുണ്ട്. വിവിധ രാഷ്ട്രപതിമാരുടെ പഠന, പ്രഫഷൻ വഴികളിങ്ങനെ:

ADVERTISEMENT

ഡോ. രാജേന്ദ്ര പ്രസാദ്: ഇക്കണോമിക്സിൽ എംഎ, നിയമത്തിൽ പിജി. കോളജ് അധ്യാപകൻ, അഭിഭാഷകൻ.

ഡോ. എസ്.രാധാകൃഷ്ണൻ: പഠിച്ചതു ഫിലോസഫി. ചെന്നൈ പ്രസിഡൻസി കോളജ്, കൊൽക്കത്ത കോളജ്, ഓക്‌സ്‌ഫഡ് എന്നിവിടങ്ങളിൽ അധ്യാപകൻ.

ഡോ. സാക്കിർ ഹുസൈൻ: ബർലിൻ സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ഡോക്ടറേറ്റ്. 29–ാം വയസ്സിൽ ജാമിയ സർവകലാശാല വൈസ് ചാൻസലറായി. പിന്നീട് അലിഗഡ് മുസ്‌ലിം സർവകലാശാലയുടെയും വിസി.

വി.വി.ഗിരി: അയർലൻഡിലെ ഡബ്ലിൻ സർവകലാശാലയിൽ നിയമപഠനം. മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകൻ.

ADVERTISEMENT

ഫക്രുദ്ദീൻ അലി അഹമ്മദ്: ഇംഗ്ലണ്ടിൽനിന്നു നിയമബിരുദം. അഭിഭാഷകൻ, അഡ്വക്കറ്റ് ജനറൽ, അസം മന്ത്രി.

നീലം സഞ്ജീവ റെഡ്ഡി: മദ്രാസ് സർവകലാശാലയിൽനിന്നു ബിരുദം.

ഗ്യാനി സെയിൽ സിങ്: അമൃത്‌സർ ഷഹീദ് സിഖ് മിഷനറി കോളജിൽ പഠനം.

ആർ.വെങ്കട്ടരാമൻ: ഇക്കണോമിക്സ്, നിയമം എന്നിവയിൽ ബിരുദം. സുപ്രീം കോടതി അഭിഭാഷകൻ.

ADVERTISEMENT

ഡോ. ശങ്കർ ദയാൽ ശർമ: ഇംഗ്ലിഷ്, ഹിന്ദി, സംസ്‌കൃതം, നിയമം എന്നിവയിൽ പിജി, കേംബ്രിജിൽനിന്നു ഡോക്‌ടറേറ്റ്. അഭിഭാഷകൻ, അധ്യാപകൻ.

കെ.ആർ.നാരായണൻ: തിരുവിതാംകൂർ സർവകലാശാലയിൽനിന്ന് (ഇന്നത്തെ കേരള സർവകലാശാല) ഒന്നാം റാങ്കോടെ ബിഎ ഓണേഴ്സ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉപരിപഠനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ ജോലി.

ഡോ. എ.പി.ജെ.അബ്ദുൽ കലാം: മദ്രാസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദം. ഡിആർഡിഒ, ഐഎസ്ആർഒ എന്നിവയിലൂടെ ഇന്ത്യയുടെ ബഹിരാകാശ, മിസൈൽ ഗവേഷണ പദ്ധതികളിൽ മികവിന്റെ മുദ്ര ചാർത്തി.

പ്രതിഭ പാട്ടീൽ: പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ പിജി. എംഎൽഎയായിരിക്കെ നിയമബിരുദം നേടി. കോളജ് പഠനകാലത്തു കായികരംഗത്തും സജീവം.

പ്രണബ് മുഖർജി: ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, നിയമം എന്നിവയിൽ പിജി. മന്ത്രി.

റാം നാഥ് കോവിന്ദ്: കൊമേഴ്സിലും നിയമത്തിലും ബിരുദം.

English Summary: Eight out of 14 presidents had legal background