ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. സുള്ള്യ നാവൂർ സ്വദേശി അബിദ്(22), ബെള്ളാരി ഗൗരിഹൊളെ സ്വദേശി നൗഫൽ(28) എന്നിവരാണ് പിടിയിലായത്. ഇതോടെ...Praveen Nettaru murder case, Praveen Nettaru murder case Sullia,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുള്ള്യ(കർണാടക)∙ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. സുള്ള്യ നാവൂർ സ്വദേശി അബിദ്(22), ബെള്ളാരി ഗൗരിഹൊളെ സ്വദേശി നൗഫൽ(28) എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. 

പൊലീസ് നടത്തിയ തുടർ അന്വേഷണത്തിലാണ് ഇന്നലെ രണ്ടുപേർ കൂടി അറസ്റ്റിലായത് എന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേശ് ഭഗവാൻ സൊനാവനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക്(27), സവണൂരു സ്വദേശി സക്കീർ(29) ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം(32), ഹാരീസ്(42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ADVERTISEMENT

കഴിഞ്ഞ 26 നു രാത്രി കേരള കർണാടക അതിർത്തിയോടു ചേർന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ വച്ചാണ് ബിജെപി യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സ‍‍‍ിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 

മറ്റുള്ളവർക്കായി തിരച്ചിൽ നടത്തി വരികയാണ് എന്ന് എസ്പി പറഞ്ഞു. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് കർണാടകയിലും, കേരളത്തിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കേസിന്റെ അന്വേഷണം നടത്തിയിരുന്നു.

ADVERTISEMENT

English Summary: Two more accused arrested in Praveen Nettaru murder case