ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ബിജെപിക്കു ഉജ്വല വിജയം നേടിക്കൊടുത്തതിൽ മുഖ്യപങ്കു വഹിച്ച സംഘടനാ ജനറൽ സെക്രട്ടറി സുനിൽ ബൻസലിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ബൻസൽ 2014 മുതൽ യുപിയിൽ പ്രവർത്തിക്കുകയായിരുന്നു. ബൻസലിന് ബംഗാൾ, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും നൽകി. | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ബിജെപിക്കു ഉജ്വല വിജയം നേടിക്കൊടുത്തതിൽ മുഖ്യപങ്കു വഹിച്ച സംഘടനാ ജനറൽ സെക്രട്ടറി സുനിൽ ബൻസലിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ബൻസൽ 2014 മുതൽ യുപിയിൽ പ്രവർത്തിക്കുകയായിരുന്നു. ബൻസലിന് ബംഗാൾ, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും നൽകി. 

ബൻസലിനു പകരം ജാർഖണ്ഡിലെ സംഘടനാ ജനറൽ സെക്രട്ടറി ധർമപാലിനെ യുപിയിലെ സംഘടനാ ജനറൽ സെക്രട്ടറിയായും യുപിയിലെ സഹ സംഘടനാ ജനറൽ സെക്രട്ടറി കരംവീറിനെ ജാർഖണ്ഡിൽ സംഘടനാ ജനറൽ സെക്രട്ടറിയായും നിയമിച്ചു. 

ADVERTISEMENT

ആഭ്യന്തര മന്ത്രി അമിത്ഷായുടെ അടുത്തയാളായി അറിയപ്പെടുന്ന സുനിൽ ബൻസലിന് പാർട്ടി നിർണായക മുന്നേറ്റം ലക്ഷ്യമിടുന്ന 3 സംസ്ഥാനങ്ങളുടെ ചുമതല നൽകിയതു ശ്രദ്ധേയമാണ്. ബംഗാളിൽ ഭരണം പിടിക്കാനും തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ സാന്നിധ്യമുറപ്പിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 2014 ൽ അമിത് ഷായെ സഹായിക്കാൻ എബിവിപിയിൽ നിന്നെത്തിയ ബൻസൽ ആ വർഷവും 2019 ലും ലോക്സഭാ തിരഞ്ഞെടുപ്പിലും 2017, 22 നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടി ഉജ്വല വിജയം നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ആർഎസ്എസിൽ നിന്നാണ് പൊതുവേ സംഘടനാ ജനറൽ സെക്രട്ടറിമാരെ നിയോഗിക്കാറുള്ളത്. ഛത്തീസ്ഗഡ് സംസ്ഥാന പ്രസിഡന്റായി ബിലാസ്പുർ എംപി അരുൺ സാവിനെയും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നിയമിച്ചു.

English Summary: Sunil Bansal bjp national general secretary