ന്യൂഡൽഹി ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ, ദേശീയ വിദ്യാഭ്യാസ നയം, മേക്കദാട്ടു അണക്കെട്ട് പദ്ധതി എന്നിവയോടുള്ള | MK Stalin | Narendra Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ, ദേശീയ വിദ്യാഭ്യാസ നയം, മേക്കദാട്ടു അണക്കെട്ട് പദ്ധതി എന്നിവയോടുള്ള തമിഴ്നാടിന്റെ എതിർപ്പ് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. തമിഴ്നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്നും ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തതിലുള്ള നന്ദി മോദിയെ അറിയിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. 

കേന്ദ്ര സർക്കാരിന്റെ ഉത്തരവുകൾ കൈകൂപ്പി നിന്നു കേൾക്കാനല്ല ഡൽഹിക്കു പോകുന്നതെന്നും ജനങ്ങൾക്കു വേണ്ട പദ്ധതികൾ നേടിയെടുക്കാൻ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും സന്ദർശനത്തിനു മുന്നോടിയായി സ്റ്റാലിൻ ചെന്നൈയിൽ പറഞ്ഞിരുന്നു. 

ADVERTISEMENT

English Summary: Tamilnadu chief minister M.K. Stalin hold talks with prime minister Narendra Modi