അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ പലരും ‘നല്ല മൂല്യബോധമുള്ള ബ്രാഹ്മണരാണെ’ന്ന ബിജെപി എംഎൽഎ സി.കെ.റൗൽജിയുടെ പരാമർശം വിവാദമായി. ഇത് ചർച്ചയായതോടെ ‘സ്ത്രീപീഡനം നടത്തുന്നവർക്ക് ജാതിയില്ലെന്നും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കണമെന്നും’ എംഎൽഎ തിരുത്തി. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടം ചേർന്ന് പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ പലരും ‘നല്ല മൂല്യബോധമുള്ള ബ്രാഹ്മണരാണെ’ന്ന ബിജെപി എംഎൽഎ സി.കെ.റൗൽജിയുടെ പരാമർശം വിവാദമായി. ഇത് ചർച്ചയായതോടെ ‘സ്ത്രീപീഡനം നടത്തുന്നവർക്ക് ജാതിയില്ലെന്നും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കണമെന്നും’ എംഎൽഎ തിരുത്തി. വാർത്താ ചാനൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും പറഞ്ഞു. 

11 പ്രതികളെയും മോചിപ്പിക്കണമെന്ന് ഗുജറാത്ത് സർക്കാരിന് റിപ്പോർട്ട് നൽകിയ മൂന്നംഗ സമിതിയിൽ അംഗമായിരുന്നു ഗോധ്​ര എംഎൽഎയായ റൗൽജി.  

ADVERTISEMENT

2002 മാർച്ച് 2ന് ദാഹോദ് ജില്ലയിലെ രൺദിക്പുരിൽ വച്ച് ബിൽക്കീസ് ബാനുവിനെ കൂട്ടംചേർന്ന് പീ‍ഡിപ്പിക്കുകയും പിഞ്ചുകുഞ്ഞ് അടക്കം അവരുടെ കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്താണ് കേസ്. 

സുപ്രീം കോടതിയുടെ നിർദേശാനുസരണം നടന്ന അന്വേഷണത്തെ തുടർന്ന് 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് 11 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ നൽകിയത്. സ്വാതന്ത്ര്യദിനത്തിൽ പ്രതികളെ മോചിപ്പിച്ചതും അവർക്ക് സ്വീകരണം കൊടുത്തതും രാജ്യമെങ്ങും ചർച്ചയായി.

ADVERTISEMENT

English Summary: BJP mla controversial statement