പട്ന ∙ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര രൂപീകരിക്കാനായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനൊപ്പം ഉടൻ സന്ദർശിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആണ് ലാലു ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്ര കഴിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര രൂപീകരിക്കാനായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനൊപ്പം ഉടൻ സന്ദർശിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആണ് ലാലു ഇക്കാര്യം പറഞ്ഞത്.

ഭാരത് ജോഡോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ രാഹുൽ ഗാന്ധിയെയും സന്ദർശിക്കും. മുസ്​ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിൽ ഇന്നും നാളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തുന്ന റാലിക്കെതിരെ ജാഗ്രത വേണമെന്നും ലാലു നേതാക്കളോട് പറഞ്ഞു. പ്രതിപക്ഷം ഒരുമിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ കഴിയുമെന്ന് ലാലു പറഞ്ഞു.

ADVERTISEMENT

അതേസമയം, ഈമാസം 25ന് ഹരിയാനയിലെ ഫത്തേബാദിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ സംഘടിപ്പിക്കുന്ന റാലിയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കൾ അണിനിരക്കും. എൻസിപി അധ്യക്ഷൻ ശരദ്പവാർ, ജെഡിയു നേതാവ് നിതീഷ്കുമാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഡിഎംകെ നേതാവ് കനിമൊഴി, സിപിഎം നേതാവ് സീതാറാം യച്ചൂരി തുടങ്ങിയവർ പങ്കെടുക്കും. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് റാലി. 

English Summary: Nitish and Lalu to meet Sonia