അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉന്നതരെ കുടുക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വിവരങ്ങൾ ചമച്ചു എന്ന കേസിൽ, മുൻ എഡിജിപിയും മലയാളിയുമായ ആർ.ബി.ശ്രീകുമാറിനു ഗുജറാത്ത് ഹൈക്കോടതി നവംബർ 15 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉന്നതരെ കുടുക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വിവരങ്ങൾ ചമച്ചു എന്ന കേസിൽ, മുൻ എഡിജിപിയും മലയാളിയുമായ ആർ.ബി.ശ്രീകുമാറിനു ഗുജറാത്ത് ഹൈക്കോടതി നവംബർ 15 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. ഇതേ കേസിൽ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനു നേരത്തേ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

കുറ്റപത്രം സമർപ്പിച്ചതാണെന്നു പരിഗണിച്ചാണു ശ്രീകുമാറിന് ജാമ്യം നൽകുന്നതെന്നു സിംഗിൾ ബെഞ്ച് കോടതി വ്യക്തമാക്കി. 10,000 രൂപ കെട്ടിവയ്ക്കുക, പാസ്പോർട്ട് സമർപ്പിക്കുക, ജാമ്യ കാലാവധി തീരുമ്പോൾ ജയിലിലേക്കു മടങ്ങുക എന്നീ നിർദേശങ്ങളും കോടതി നൽകി. 

ADVERTISEMENT

ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോദി അടക്കം 64 പേർക്കു ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) എതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളിയതിനു പിറ്റേന്നാണ് ടീസ്റ്റ, ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. സഞ്ജീവ് ഭട്ടും കേസിൽ പ്രതിയാണ്. സുപ്രീം കോടതി വിധിയിൽ ഇവർക്കെതിരെയുള്ള പരാമർശങ്ങൾ എഫ്ഐആറിൽ ഉദ്ധരിച്ചായിരുന്നു ഗുജറാത്ത് പൊലീസിന്റെ നടപടി. 

English Summary: R.B. Sreekumar gets interim bail