ന്യൂഡൽഹി ∙ പാർട്ടിവിരുദ്ധ നീക്കം നടത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഹൈക്കമാൻഡ് തള്ളുമെന്ന സൂചന ശക്തമായതോടെ, പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് രംഗത്ത്. നാളെയാണു പത്രിക നൽകാനുള്ള അവസാന ദിനം. രാജസ്ഥാനിൽ സച്ചിൻ Sonia Gandhi, Ashok Gehlot, Digvijaya Singh, Congress president election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാർട്ടിവിരുദ്ധ നീക്കം നടത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഹൈക്കമാൻഡ് തള്ളുമെന്ന സൂചന ശക്തമായതോടെ, പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് രംഗത്ത്. 

നാളെയാണു പത്രിക നൽകാനുള്ള അവസാന ദിനം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറായാൽ മാത്രമേ പ്രസിഡന്റ് സ്ഥാനാർഥിയായി ഗെലോട്ടിനെ ഇനി പരിഗണിക്കൂ. ഗെലോട്ട് ഇന്നലെ സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചെങ്കിലും ലഭിച്ചില്ല. കൂടിക്കാഴ്ച ഇന്നു നടന്നേക്കും.

ADVERTISEMENT

പ്രസിഡന്റിനു താഴെ വർക്കിങ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ നിയമിക്കുന്നതിന്റെ സാധ്യതയും പാർട്ടി പരിശോധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സോണിയയുടെ അനുമതി ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തേക്കു കൂടുതൽ പേർ നാമനിർദേശ പത്രിക നൽകിയേക്കും. ഏറ്റവുമധികം വോട്ട് ലഭിക്കുന്നയാളെ പ്രസിഡന്റായും മറ്റുള്ളവരെ വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലൊന്നിലും നിയമിക്കുന്നതാണു പരിഗണിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ സാധിച്ചില്ലെങ്കിൽ സച്ചിനെ ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.

കേരളത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ദിഗ്‍വിജയ് ഇന്നലെ രാത്രി ഡൽഹിയിലെത്തി. ശക്തനായ സ്ഥാനാർഥി വരുമെന്നും നാളെ വരെ കാത്തിരിക്കാനും സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആന്റണിയുടെ നിലപാട്.

ADVERTISEMENT

ഇതിനിടെ, മറുവശത്തുള്ള സ്ഥാനാർഥി ശശി തരൂർ തനിക്കു പിന്തുണ കൂടുന്നുവെന്ന ആത്മവിശ്വാസത്തിലാണ്. നാളെ 12.15ന് അദ്ദേഹം  പത്രിക സമർപ്പിക്കും.

ADVERTISEMENT

English Summary: Sonia Gandhi likely to meet Ashok Gehlot; Digvijaya Singh sets eyes on Congress president election