ന്യൂഡൽഹി ∙ സംസ്ഥാന മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ട കേരള ഗവർണറുടേതിനു സമാനമായ സാഹചര്യം, 2015 ൽ ഉത്തർപ്രദേശിലുമുണ്ടായി. അന്ന് അലഹാബാദ് ഹൈക്കോടതി വിഷയം പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. ഗവർണറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിയും ചേർന്നു പരിഹാരം കാണണമെന്ന നിർദേശവും അന്നു കോടതി മുന്നോട്ടുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംസ്ഥാന മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ട കേരള ഗവർണറുടേതിനു സമാനമായ സാഹചര്യം, 2015 ൽ ഉത്തർപ്രദേശിലുമുണ്ടായി. അന്ന് അലഹാബാദ് ഹൈക്കോടതി വിഷയം പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. ഗവർണറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിയും ചേർന്നു പരിഹാരം കാണണമെന്ന നിർദേശവും അന്നു കോടതി മുന്നോട്ടുവച്ചു. 2015 ൽ അഖിലേഷ് യാദവ് സർക്കാരിൽ മന്ത്രിയായിരുന്ന അസം ഖാൻ നടത്തിയ വിമർശനമായിരുന്നു ഗവർണറായിരുന്ന റാം നായ്ക്കിന്റെ അപ്രീതിക്ക് ഇടയാക്കിയത്.

കേരളത്തിലെ ഇപ്പോഴത്തെ വിവാദത്തിനു സമാനമാണെങ്കിലും മന്ത്രിയുടെ പരാമർശം നിയമസഭയ്ക്കുള്ളിലായിരുന്നു. അപ്രീതി അറിയിച്ച് ഗവർണർ കത്തെഴുതിയത് സ്പീക്കർക്കായിരുന്നു. സർക്കാരിന്റെ ബില്ലുകൾ തുടരെ തടഞ്ഞുവയ്ക്കുന്നതായിരുന്നു അസം ഖാനെ പ്രകോപിപ്പിച്ചത്. നഗർ നിഗം ലിമിറ്റഡുമായി ബന്ധപ്പെട്ട് അസം ഖാൻ കൊണ്ടുവന്ന ബിൽ തടഞ്ഞുവച്ചതോടെ സഭയിലെ ചർച്ചയ്ക്കിടെ ഗവർണർക്കെതിരെ അസം ഖാൻ കടുത്ത വിമർശനം ഉയർത്തി. 

ADVERTISEMENT

ഇതിൽ മൂന്നിലൊന്നും സ്പീക്കർ സഭാ രേഖയിൽനിന്നു നീക്കം ചെയ്തെങ്കിലും ഈ ഭാഷയിൽ സംസാരിക്കുന്നയാൾ എങ്ങനെ മന്ത്രിയായി തുടരുമെന്നായിരുന്നു ഗവർണറുടെ ചോദ്യം. ഗവർണറുടെ വിശ്വാസവും പ്രീതിയും നഷ്ടപ്പെട്ടയാളെ മന്ത്രിയായി തുടരാൻ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടി അശോക് പാണ്ഡെ എന്നയാൾ നൽകിയ ഹർജിയാണ് അന്ന് അലഹാബാദ് ഹൈക്കോടതി പരിഗണിച്ചത്.

കോടതി വിലയിരുത്തിയത്

ADVERTISEMENT

മന്ത്രിയെ ഒഴിവാക്കണമെന്ന തരത്തിൽ അപ്രീതി ഗവർണർക്ക് ഉണ്ടായി എന്നു വിലയിരുത്താൻ പോന്ന കാര്യങ്ങൾ ഹർജിയിൽ ഇല്ലെന്നു കോടതി പറഞ്ഞു. അതേസമയം, മന്ത്രി അസം ഖാന്റെ ഭാഷാ രീതിയിൽ കോടതി ആശങ്ക അറിയിച്ചു. നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാമർശങ്ങൾക്കു പ്രത്യേക പരിരക്ഷയുണ്ടെന്ന കാര്യം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് മസൂദി ചൂണ്ടിക്കാട്ടി. ഗവർണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി തുടരുന്നതിൽ തീരുമാനമെടുക്കാനാകില്ലെന്നും വിലയിരുത്തി.

Content Highlight: Azam Khan