ന്യൂഡൽഹി ∙ ഡോളറിനെതിരെ രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നത് വ്യാപാരത്തെ എങ്ങനെ ബാധിക്കുന്നെന്ന് വാണിജ്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി ചർച്ച ചെയ്യും. കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി അധ്യക്ഷനായ സമിതി ബിജെപി അംഗങ്ങളുടെ എതിർപ്പിനെ മറികടന്നാണ് ഈ തീരുമാനമെടുത്തത്. പാർലമെന്ററി കമ്മിറ്റികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡോളറിനെതിരെ രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നത് വ്യാപാരത്തെ എങ്ങനെ ബാധിക്കുന്നെന്ന് വാണിജ്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി ചർച്ച ചെയ്യും. കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി അധ്യക്ഷനായ സമിതി ബിജെപി അംഗങ്ങളുടെ എതിർപ്പിനെ മറികടന്നാണ് ഈ തീരുമാനമെടുത്തത്. 

പാർലമെന്ററി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത് ഈയിടെയാണ്. കഴിഞ്ഞ ദിവസം നടന്ന വാണിജ്യ സ്ഥിരം സമിതിയുടെ ആദ്യ യോഗത്തിലാണ് രൂപയുടെ മൂല്യത്തകർച്ച വിഷയമായത്. സിങ്‌വിയാണ് ഈ വിഷയം നിർദേശിച്ചത്. ബിജെപി അംഗങ്ങൾ നിഷികാന്ത് ദുബെയുടെ നേതൃത്വത്തിൽ ഈ നിർദേശത്തെ എതിർത്തു. മൂല്യത്തകർച്ച താൽക്കാലികം മാത്രമാണെന്നും വ്യാപാരത്തിലെ സന്തുലിതാവസ്ഥ പോലുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും അവർ വാദിച്ചു. ശിവസേന അംഗം പ്രിയങ്ക ചതുർവേദി, ആർഎൽഡിയുടെ ജയന്ത് ചൗധരി, ടിആർഎസിന്റെ നമ നാഗേശ്വരറാവു തുടങ്ങിയവർ രൂപയുടെ ഇടിവ് വ്യാപാരമേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കേണ്ടതു തന്നെയാണെന്ന് വാദിച്ചു. 

ADVERTISEMENT

രാജു ബിസ്ത, രാജ്കുമാർ ചാഹർ തുടങ്ങിയ ബിജെപി അംഗങ്ങൾ എതിർത്തെങ്കിലും ഇത് വലിയൊരു വിഷയമാണെന്ന നിലപാടിൽ ചെയർമാൻ ഉറച്ചു നിന്നു.

English Summary: Parliamentary panel plans to discuss effect of rupee depreciation on trade