ഷിംല ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളുമായി ഹിമാചലിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നാണു പ്രഖ്യാപനം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സ്ത്രീകൾക്ക് പ്രതിമാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കു സ്വീകാര്യതയുണ്ടാക്കിയ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു സമാനമായതുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളുമായി ഹിമാചലിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നാണു പ്രഖ്യാപനം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സർക്കാർ ജോലി, യുവാക്കൾക്ക് 5 ലക്ഷം തൊഴിൽ തുടങ്ങി നേരത്തേ പ്രഖ്യാപിച്ച 10 വാഗ്ദാനങ്ങളും ഇതിൽപെടുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്കൂൾ, മൊബൈൽ ചികിത്സാ ക്ലിനിക്കുകൾ, ഫാം ഉടമകൾക്ക് ഉൽപന്നങ്ങളുടെ വിലനിർണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. ഇന്നു 10ന് ബിജെപി പ്രകടനപത്രിക പുറത്തിറക്കും.

‘അടിക്കടി മരുന്നു മാറ്റിയാൽ ചികിത്സ ഫലിക്കില്ല’: തുടർഭരണത്തിന് വോട്ട് തേടി മോദി

ADVERTISEMENT

സുന്ദർനഗർ (ഹിമാചൽപ്രദേശ്) ∙ ഓരോ തിരഞ്ഞെടുപ്പിലും ഭരണം മാറ്റുന്ന ഹിമാചലുകാരുടെ രീതിയും ശക്തമായ കാറ്റും മനസ്സിലാക്കിയാകണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രസംഗിച്ചത്. ‘അടിക്കടി മരുന്നു മാറ്റുന്നത് ചികിത്സയ്ക്കു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ആർക്കും പ്രയോജനവുമുണ്ടാകില്ല’– മോദി പറഞ്ഞു. ഒരിക്കൽക്കൂടി ബിജെപിക്ക് അവസരം നൽകണമെന്ന് അഭ്യർഥിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ വലിയ കയ്യടികളോടെയാണു ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.

‘4 ലോക്സഭാ സീറ്റ് മാത്രമുള്ള സംസ്ഥാനമെന്ന നിലയിൽ ഹിമാചലിനെ അവഗണിക്കുകയാണ് കോൺഗ്രസിന്റെ രീതി. 12നു നടക്കുന്ന വോട്ടെടുപ്പിൽ ചെയ്യുന്ന ഓരോ വോട്ടും ഹിമാചലിന്റെ അടുത്ത 25 വർഷത്തെ നിർണയിക്കുന്നതാണ്’ – മോദി പറഞ്ഞു.

ADVERTISEMENT

English Summary: Congress manifesto for Himachal Pradesh assembly election 2022