ന്യൂഡൽഹി ∙ കോടതി കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്ന ‘ഇ–കോർട്ട്’ ദൗത്യത്തിന്റെ ഭാഗമായി 4 പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സുപ്രീം കോടതിയിൽ നടന്ന ചടങ്ങിലാണ് ഇവ അവതരിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോടതി കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്ന ‘ഇ–കോർട്ട്’ ദൗത്യത്തിന്റെ ഭാഗമായി 4 പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സുപ്രീം കോടതിയിൽ നടന്ന ചടങ്ങിലാണ് ഇവ അവതരിപ്പിച്ചത്. പദ്ധതികൾ ഇങ്ങനെ:

വെർച്വൽ ജസ്റ്റിസ് ക്ലോക്ക്: ഇന്ത്യയിലെ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായി പൊതുജനങ്ങളെ അറിയിക്കാനുള്ളത്. കോടതികളിലെ കേസുകളുടെ എണ്ണം, തീർപ്പായത് എത്ര, ബാക്കിയെത്ര തുടങ്ങിയ കാര്യങ്ങൾ ഇതിൽ വ്യക്തമാകും. കോടതികളെ കൂടുതൽ സുതാര്യമാക്കുകയാണു ലക്ഷ്യം. ജില്ലാ കോടതികളുടെ വെബ്സൈറ്റിൽ ഈ വെർച്വൽ ജസ്റ്റിസ് ക്ലോക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.

ADVERTISEMENT

ജസ്റ്റിസ് മൊബൈൽ ആപ് (JustIS mobile app 2.0): ജഡ്ജിമാർക്കു ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണിത്. ഇതിലൂടെ തന്റെ പരിഗണനയിലുള്ളതും തനിക്കു കീഴിലെ ജഡ്ജിമാരുടെയും മജിസ്ട്രേട്ടുമാരുടെയും മുന്നിൽ തീർപ്പാകാതെ കിടക്കുന്നതുമായ കേസുകളെക്കുറിച്ചു പൂർണ വിവരം ലഭിക്കും. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്കും ഈ ആപ് ലഭ്യമാകും.

ഡിജിറ്റൽ കോടതി: കടലാസുരഹിത കോടതിയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്. കോടതി രേഖകൾ ജഡ്ജിമാരുടെ മുന്നിൽ പൂർണമായി ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാക്കുക ലക്ഷ്യം.

ADVERTISEMENT

S3WaaS വെബ്സൈറ്റ്സ്: ജില്ലാ കോടതിയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും പ്രസിദ്ധീകരിക്കാനുള്ള വെബ്സൈറ്റ്. ബഹുഭാഷയിൽ, ഭിന്നശേഷി സൗഹൃദ സങ്കൽപത്തിലാണ് ഇതു തയാറാക്കുന്നത്.

English Summary: Courts for digital revolution