പാവപ്പെട്ടവനാണെന്നു നിരന്തരം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നുണകളുടെ സർദാർ’ ആണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. വഡോദരയ്ക്കു സമീപം ദേഡിയപാഡയിലെ ഗോത്രവർഗ മേഖലയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കവെ മോദിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവപ്പെട്ടവനാണെന്നു നിരന്തരം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നുണകളുടെ സർദാർ’ ആണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. വഡോദരയ്ക്കു സമീപം ദേഡിയപാഡയിലെ ഗോത്രവർഗ മേഖലയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കവെ മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെ ഖർഗെ രൂക്ഷ വിമർശനം നടത്തി.

‘നിങ്ങൾ പാവമാണെന്നും കോൺഗ്രസ് അധിക്ഷേപിക്കുന്നുവെന്നും നിരന്തരം പറയുന്നു. ഞാൻ പാവപ്പെട്ട കുടുംബത്തിൽ നിന്നു വരുന്നവനാണ്. ദലിതനാണ്. തൊട്ടു കൂടാത്തവരിൽപ്പെട്ടവനാണ്. നിങ്ങൾ (മോദി) വിൽക്കുന്ന ചായ ആളുകൾ കുടിക്കുന്നെങ്കിലുമുണ്ടായിരുന്നു. ഞാൻ തൊട്ട വെള്ളം പോലും കുടിക്കാത്തവരെ കണ്ടിട്ടുണ്ട്’, ഖർഗെ പറഞ്ഞു.

ADVERTISEMENT

70 വർഷം കൊണ്ട് കോൺഗ്രസ് എന്തു ചെയ്തുവെന്നാണ് മോദിയും ഷായും ചോദിക്കുന്നത്. കോൺഗ്രസ് ഇവിടെ ജനാധിപത്യം നിലനിർത്തിയതുകൊണ്ടാണ് അതു ചോദിക്കാൻ നിങ്ങളുണ്ടായത് എന്നോർക്കണം. ‘നിങ്ങൾ എത്ര തവണ കള്ളം പറയും? ഒന്നോ രണ്ടോ തവണ പറഞ്ഞാൽ ജനങ്ങൾ കേൾക്കും. 

ഇതു നുണകൾക്കുമേൽ നുണയാണു പറയുന്നത്. നുണകളുടെ തലവനാണു താങ്കൾ (മോദി). കോൺഗ്രസ് ഇന്ത്യയെ കൊള്ളയടിച്ചുവെന്നു പറയുന്ന മോദി ഇന്ത്യയെ കൊള്ളയടിക്കുന്ന വൻപണക്കാരുടെ കൂടെയാണു നിൽക്കുന്നത്. ആദിവാസികളുടെ ഭൂമിയും വനവും കൊള്ളയടിക്കുന്നത് ആരാണ്? അവരുടെ കൂടെയാണു താങ്കൾ നിൽക്കുന്നത്.’ – ഖർഗെ പറഞ്ഞു. കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി ചെയർമാൻ രമേശ് ചെന്നിത്തലയും ഖർഗെയ്ക്കൊപ്പമുണ്ട്.

ADVERTISEMENT

English Summary: Congress president Mallikarjun Kharge against Narendra Modi