തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാതെ, ഇല്ലാത്ത ഗുജറാത്ത് മോഡലിന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ഇത്തവണ ഗുജറാത്ത് ജനത തിരസ്കരിക്കുമെന്ന് കോൺഗ്രസ് സ്ക്രീനിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാതെ, ഇല്ലാത്ത ഗുജറാത്ത് മോഡലിന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ഇത്തവണ ഗുജറാത്ത് ജനത തിരസ്കരിക്കുമെന്ന് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല. ഗുജറാത്തിൽ വിവിധ തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു കോൺഗ്രസിന്റെ താരപ്രചാരകരിലൊളായ രമേശ്. സ്ഫുടമായ ഹിന്ദി പ്രസംഗം കൊണ്ട് അദ്ദേഹം എല്ലായിടത്തും ജനങ്ങളെ കയ്യിലെടുത്തു. 

ആദിവാസി മേഖലകളിലെ പ്രചാരണത്തിൽ, മോർബി തൂക്കുപാലം തകർന്നതിനു കാരണക്കാരനെന്നു പറഞ്ഞ് ഗോത്രവർഗക്കാരനായ കാവൽക്കാരനെ മാത്രം ബിജെപി സർക്കാർ അകത്തിട്ടുവെന്ന രമേശിന്റെ പരാമർശത്തിന് വൻ കരഘോഷമാണു ലഭിക്കുന്നത്. 

ADVERTISEMENT

 കോൺഗ്രസല്ലാതെ മറ്റൊരു പാർട്ടിയും ആദിവാസികൾക്കു ഗുണകരമായ കാര്യങ്ങൾ ചെയ്തിട്ടില്ല. നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാരാണ് അതിനു മുൻകയ്യെടുത്തത്. ഡബിൾ എൻജിൻ സർക്കാരിനെക്കുറിച്ചാണ് മോദി പറയുന്നത്. പക്ഷേ, ഡൽഹിയിലെയും സംസ്ഥാനത്തെയും എൻജിൻ തകരാറിലാണ്. 

രണ്ടുഘട്ടങ്ങളിലായി നടക്കുന്ന  തിരഞ്ഞെടുപ്പിൽ മുപ്പതോളം യോഗങ്ങളിൽ ചെന്നിത്തല പ്രസംഗിക്കുന്നുണ്ട്. 

ADVERTISEMENT

ഖർഗെയുടെ രാവണൻ പരാമർശം വിവാദത്തിൽ 

ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ‘രാവണൻ’ എന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലി വിവാദം. അഹമ്മദാബാദിലെ ബെഹ്റാംപുരയിലെ റാലിയിലായിരുന്നു പരാമർശം.

 ‘എല്ലാ തിരഞ്ഞെടുപ്പുകളിലും മറ്റെല്ലാം അവഗണിച്ച് തന്റെ മുഖം മാത്രം നോക്കി വോട്ട് ചെയ്യാൻ മോദി ജനങ്ങളോട് ആവശ്യപ്പെടുന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഞങ്ങൾ താങ്കളുടെ മുഖം കാണണോ? താങ്കൾക്ക് എത്ര മുഖമുണ്ട്? 10  തലയുള്ള രാവണനെ പോലെയാണോ താങ്കൾ?’– ഖർഗെ ചോദിച്ചു. 

വികസന അജൻഡയോ ജനപിന്തുണയോ ഇല്ലാത്ത കോൺഗ്രസ് ഗുജറാത്തിനെയും ഗുജറാത്തികളെയും അധിക്ഷേപിക്കുകയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കുറ്റപ്പെടുത്തി.

English Summary: Ramesh Chennithala in Gujarat election campaign