ന്യൂഡൽഹി ∙ ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുത്തു. ഒരു വർഷത്തേക്കാണ് ഈ സ്ഥാനം. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ ഈ കാലയളവിൽ സമ്മേളനങ്ങളുണ്ടാകും. 2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ജി20 ഉച്ചകോടി. സ്ഥാനമേറ്റെടുക്കുന്നതിന്റെ ആഘോഷമായി രാജ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുത്തു. ഒരു വർഷത്തേക്കാണ് ഈ സ്ഥാനം. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ ഈ കാലയളവിൽ സമ്മേളനങ്ങളുണ്ടാകും. 2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ജി20 ഉച്ചകോടി.   

സ്ഥാനമേറ്റെടുക്കുന്നതിന്റെ ആഘോഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ 100 സ്മാരകമന്ദിരങ്ങൾ വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചു. കേരളത്തിൽ ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി, മട്ടാഞ്ചേരി പാലസ് എന്നിവിടങ്ങളിലാണ് ദീപാലങ്കാരം. ഡൽഹിയിൽ ചെങ്കോട്ട, കുത്തുബ് മിനാർ അടക്കമുള്ള സ്മാരകങ്ങളിൽ ജി20 ലോഗോ പ്രദർശിപ്പിച്ചു.

ADVERTISEMENT

അധ്യക്ഷപദവി ഏറ്റെടുത്ത ആദ്യ ദിവസം രാജ്യത്തെ 75 സർവകലാശാലകളിലെ വിദ്യാർഥികളുമായി ഡൽഹിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ആശയവിനിമയം നടത്തി. ഊർജ ഭദ്രത, ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാലാവസ്ഥ അടക്കമുള്ള വിഷയങ്ങളിൽ ജി20 വഴി ഇന്ത്യ സജീവ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു തരത്തിലാണ് ജി20 സമ്മേളനങ്ങൾ. അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ പ്രതിനിധിയായ ഷെർപ നയിക്കുന്ന സമ്മേളനങ്ങളും (ഷെർപ ട്രാക്ക്) ധനമന്ത്രിമാർ, സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവർ നയിക്കുന്ന സമ്മേളനങ്ങളുമാണ് (ഫിനാൻസ് ട്രാക്ക്) ഇവ.

ADVERTISEMENT

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ആദ്യ ഷെർപ സമ്മേളനം 4 മുതൽ 7 വരെ രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കും. മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ മാസത്തെ മറ്റു  സമ്മേളനങ്ങൾ. ജി20 വെബ്സൈറ്റ്: www.g20.org

തിരുവനന്തപുരത്ത് ആരോഗ്യ സമ്മേളനം ജനുവരി 18 മുതൽ

ADVERTISEMENT

ജനുവരി 18 മുതൽ 20 വരെ ആരോഗ്യവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് യോഗമാണ് തിരുവനന്തപുരത്തു ചേരുന്നതെന്ന് ജി20 കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മാർച്ച് മുതലുള്ള പരിപാടികൾ തീരുമാനിച്ചിട്ടില്ല.

Content Highlight: G20 Summit