ന്യൂ‍ഡൽഹി ∙ തീരനിയന്ത്രണ മേഖല (സിആർസെഡ്) വിജ്ഞാപനത്തിന്റെ (2019) പരിധിയിൽ അനുവദനീയമല്ലാത്ത പ്രവർത്തനങ്ങൾക്കും ആവശ്യമെങ്കിൽ ഇളവു നൽകുമെന്ന സൂചന നൽകി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യമെന്നു കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്കു(സിസെഡ്എംഎ) തോന്നുന്ന പക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ തീരനിയന്ത്രണ മേഖല (സിആർസെഡ്) വിജ്ഞാപനത്തിന്റെ (2019) പരിധിയിൽ അനുവദനീയമല്ലാത്ത പ്രവർത്തനങ്ങൾക്കും ആവശ്യമെങ്കിൽ ഇളവു നൽകുമെന്ന സൂചന നൽകി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.

ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യമെന്നു കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്കു(സിസെഡ്എംഎ) തോന്നുന്ന പക്ഷം ശുപാർശ കേന്ദ്ര സർക്കാരിനു നൽകാമെന്നാണു പുതിയ വ്യവസ്ഥ. ശുപാർശയ്ക്കുള്ള ന്യായീകരണം സഹിതം അപേക്ഷ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി കൈമാറാനും നിർദേശമുണ്ട്.

ADVERTISEMENT

തീരനിയന്ത്രണ വിജ്ഞാപനം വഴി കർശന നിയന്ത്രണങ്ങൾക്കാണു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും അന്തിമ തീരുമാനം വനം പരിസ്ഥിതി മന്ത്രാലയത്തിന്റേതാകുമെന്നു ചുരുക്കം. സിആർസെഡിലെ അനുവദനീയ പ്രവർത്തനങ്ങളുടെ അനുമതിയും നടപടിക്രമവുമായി ബന്ധപ്പെട്ടു തയാറാക്കിയ വ്യവസ്ഥകളിലാണ് ഇളവിനുള്ള സാധ്യത നിഷ്കർഷിച്ചിരിക്കുന്നത്.

300 ചതുരശ്ര മീറ്ററിൽ താഴെയുള്ള താമസസ്ഥലത്തിന്റെ കാര്യത്തിൽ പ്രാദേശിക അതോറിറ്റികൾക്ക് അനുമതി നൽകാം. സിആർഇസെഡ്1, 4 എന്നിവയിൽ ഉൾപ്പെടുന്ന ബോട്ട് ജെട്ടികൾ, തടയണകൾ, പുലിമുട്ടുകൾ, ബണ്ടുകൾ മുതലായവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകേണ്ടതു സിസെഡ്എംഎ ആണ്. ഭവന, കെട്ടിട നിർമാണ പദ്ധതികൾക്കു സമുദ്ര, തീര പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് ആവശ്യമില്ലെന്നും വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

അതേസമയം, സിആർസെഡും ഭേദഗതിയും ഇതിന്റെ നടപടിക്രമങ്ങളും പ്രാബല്യത്തിൽ വരാൻ അടിസ്ഥാനപരമായി വേണ്ട തീരപരിപാലന പ്ലാനിന്റെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല. 2019 വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്ലാൻ അന്തിമമാക്കാത്തത് സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

ADVERTISEMENT

പൊതു നടപടിക്രമങ്ങൾ ഇങ്ങനെ

∙അപേക്ഷ പരിവേഷ് (https://parivesh.nic.in/) പോർട്ടലിലൂടെ നൽകണം. പദ്ധതിയെക്കുറിച്ചുള്ള ലഘുവിവരണം, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്(വിജ്ഞാപനത്തിൽ ഇളവു നൽകിയവയ്ക്ക് ഒഴികെ), റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, ദുരന്തനിവാരണം സംബന്ധിച്ച പ്ലാൻ റിപ്പോർട്ട്, സിആർസെഡ് മാപ്പ്( 7 കി.മീ. പരിധിയിൽ), പദ്ധതി രൂപരേഖ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ എതിർപ്പില്ലാരേഖ തുടങ്ങിയ രേഖകളും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം.

∙അപേക്ഷ മുതൽ അന്തിമ അംഗീകാരം വരെ ഓരോ പദ്ധതികളുടെയും അതോറിറ്റി ആരെന്നതും വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: സിആർഇസെഡ്1, 4 എന്നിവിടങ്ങളിൽപെടുന്ന എല്ലാത്തരം വികസന പ്രവർത്തനങ്ങളും പദ്ധതികളും, ഇവയിലൂടെ കടന്നുപോകുന്നതും സിആർഇസെഡ്2, 3 മേഖലയുടെ ഭാഗമായതുമായ പദ്ധതികൾ, അറ്റോമിക് എനർജി, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടതോ തന്ത്രപ്രധാനമായതോ, രാജ്യസുരക്ഷ ബാധിക്കുന്നതോ ആയ പദ്ധതികളും അന്തിമമായി അംഗീകരിക്കേണ്ടത് കേന്ദ്ര മന്ത്രാലയമാണ്.

∙ സംസ്ഥാന സർക്കാരും കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയും (സിസെഡ്എംഎ) അപേക്ഷകളും ശുപാർശയും വിജ്ഞാപനപ്രകാരം ബന്ധപ്പെട്ട അതോറിറ്റിക്കു കൈമാറണം. സിസെഡ്എംഎ രൂപീകരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ നിർദിഷ്ട ചുമതല പരിസ്ഥിതി വകുപ്പ് നിർവഹിക്കണം.

English Summary: CRZ clearance procedure