ചെന്നൈ ∙ ഭരണത്തിലെത്തി ഒന്നര വർഷം പൂർത്തിയായതിനു പിന്നാലെ ഡിഎംകെ മന്ത്രിസഭയിൽ ഉദയനിധി സ്റ്റാലിൻ ഇരിപ്പിടം ഉറപ്പിക്കുമ്പോൾ തമിഴ്നാട്ടിൽ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയുടെ ഉദയം കൂടിയാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിൽ തെളിമയുള്ള മുഖമായി മാറാൻ എം.കെ.സ്റ്റാലിന് 50 – 60 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഭരണത്തിലെത്തി ഒന്നര വർഷം പൂർത്തിയായതിനു പിന്നാലെ ഡിഎംകെ മന്ത്രിസഭയിൽ ഉദയനിധി സ്റ്റാലിൻ ഇരിപ്പിടം ഉറപ്പിക്കുമ്പോൾ തമിഴ്നാട്ടിൽ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയുടെ ഉദയം കൂടിയാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിൽ തെളിമയുള്ള മുഖമായി മാറാൻ എം.കെ.സ്റ്റാലിന് 50 – 60 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥ ഉദയനിധിക്ക് ഉണ്ടാകരുതെന്ന കുടുംബത്തിന്റെ നിർബന്ധം കൂടി ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണു വിവരം. 45 വയസ്സുള്ള അദ്ദേഹം തിരക്കുള്ള ചലച്ചിത്ര നിർമാതാവും നടനുമാണ്.

ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തിലെ നിർണായക ശക്തിയായ റെഡ് ജയന്റ് മൂവീസിന്റെ തലപ്പത്ത് സിനിമയുടെ തിരക്കുകൾ മൂലമാണു മന്ത്രിപദവി ഏറ്റെടുക്കുന്നതു വൈകിപ്പിച്ചത്. എന്നാൽ, എപ്പോഴായാലും ഭരണ ചുമതലകൾ നിർവഹിക്കേണ്ടതുണ്ട് എന്നതിനാൽ എത്രയും നേരത്തെ ഉത്തരവാദിത്തം ഏൽക്കണമെന്നായിരുന്നു ഡിഎംകെ നേതൃത്വത്തിന്റെ നിലപാട്. ഇന്നു രാവിലെ 9.30 രാജ്ഭവൻ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ.

ADVERTISEMENT

2009-2011ൽ കരുണാനിധിയുടെ കീഴിൽ ആദ്യം മന്ത്രിയായും പിന്നീട് ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ ഭരണപരിചയം നേടിയിരുന്നു. ഡിഎംകെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുകയാണു ലക്ഷ്യം. ഉദയനിധിയുടെ ആദ്യ പൊതുപരിപാടി നാളെ ചെന്നൈ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു ആരംഭിക്കും. 

English Summary: Tamilnadu chief minister Stalin's son Udhayanidhi Stalin to be sworn in as minister