ന്യൂഡൽഹി ∙ പാവപ്പെട്ടവർക്കു സബ്സിഡി നിരക്കിൽ നൽകിയിരുന്ന 35 കിലോ ഭക്ഷ്യധാന്യങ്ങൾ ഒരു വർഷത്തേക്കു സൗജന്യമായി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 81.35 കോടി പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പ്രതിമാസം 21 കിലോ അരി 3 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാവപ്പെട്ടവർക്കു സബ്സിഡി നിരക്കിൽ നൽകിയിരുന്ന 35 കിലോ ഭക്ഷ്യധാന്യങ്ങൾ ഒരു വർഷത്തേക്കു സൗജന്യമായി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 81.35 കോടി പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 

ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പ്രതിമാസം 21 കിലോ അരി 3 രൂപ നിരക്കിലും 14 കിലോ ഗോതമ്പ് 2 രൂപ നിരക്കിലും നൽകിയിരുന്നത് സൗജന്യമാക്കുകയാണു ചെയ്തത്. കോവിഡ്  സാഹചര്യത്തിൽ 5 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധതിയും ഇതിലേക്കു ചേർത്തതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രിമാരായ പീയൂഷ് ഗോയലും അനുരാഗ് ഠാക്കൂറും പറഞ്ഞു. 

ADVERTISEMENT

2 ലക്ഷം കോടി രൂപ ഇതിനായി ചെലവു വരും. അടുത്ത വർഷം ഡിസംബർ വരെ സൗജന്യം തുടരും. 2024 ലെ തിരഞ്ഞെടുപ്പു വർഷത്തിലും പദ്ധതി നീണ്ടേക്കുമെന്നു സൂചനയുണ്ട്. 

കൊപ്രയ്ക്ക് താങ്ങുവില കൂട്ടി

ADVERTISEMENT

2023 സീസണിലേക്ക് കൊപ്രയുടെ താങ്ങുവില കൂട്ടാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ശരാശരി ഗുണനിലവാരമുള്ള മില്ലിങ് കൊപ്രയ്ക്ക് 270 രൂപ കൂട്ടി (51.82% വർധന) ക്വിന്റലിന് 10,860 രൂപയായും ഉണ്ടക്കൊപ്രയ്ക്ക് 750 രൂപ കൂട്ടി (64.26% വർധന) ക്വിന്റലിന് 11,750 രൂപയായും വർധിപ്പിച്ചു. നാഫെഡും എൻസിസിഎഫും കൊപ്രസംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടരും.

English Summary: Government of india to give 35 kg rice and wheat for one year