ന്യൂഡൽഹി ∙ മന്ത്രിമാരെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്കു അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം നിർദേശിക്കുന്ന ഭരണഘടനയുടെ 19(2) വകുപ്പിലുള്ളതിൽ കൂടുതൽ നിയന്ത്രണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മന്ത്രിമാരെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്കു അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം നിർദേശിക്കുന്ന ഭരണഘടനയുടെ 19(2) വകുപ്പിലുള്ളതിൽ കൂടുതൽ നിയന്ത്രണം മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ കാര്യത്തിലും സാധ്യമല്ലെന്നും ആ നിയന്ത്രണങ്ങൾ പൂർണമാണെന്നും അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെയാണു (4:1) വ്യക്തമാക്കിയത്.

ADVERTISEMENT

ജഡ്ജിമാരായ വി.സുബ്രമണ്യൻ, അബ്ദുൽ നസീർ, ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ എന്നിവരുടെ മിക്കവാറും വിലയിരുത്തലുകൾ അംഗീകരിച്ച ജസ്റ്റിസ് ബി.വി.നാഗരത്ന ചില കാര്യങ്ങളിൽ വിയോജിച്ച് പ്രത്യേക വിധിന്യായം എഴുതി. നോട്ടുനിരോധനം സംബന്ധിച്ച കേസിലും കഴിഞ്ഞദിവസം ജസ്റ്റിസ് നാഗരത്ന വിയോജനവിധി എഴുതിയിരുന്നു. 

യുപിയിലെ മുൻ മന്ത്രി അസം ഖാനെതിരായ ഹർജിയാണു വിധിയിലേക്കു നയിച്ചതെങ്കിലും പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ അന്നു മന്ത്രിയായിരുന്ന സിപിഎം നേതാവ് എം.എം.മണി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരായ ഹർജിയിലെ പ്രശ്നങ്ങളും ബെഞ്ച് പരിഗണിച്ചു. എം.എം.മണി ഉൾപ്പെടെയുള്ളവരുടെ ഹർജികൾ സുപ്രീം കോടതി പ്രത്യേകമായി പരിഗണിക്കും.

ADVERTISEMENT

English Summary: Extra restriction not applicable for ministers says supreme court