ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി താഴുന്നത് ദ്രുതഗതിയിലെന്ന് ഐഎസ്ആർഒ റിപ്പോർട്ട് വ്യക്തമാക്കുന്നു. 12 ദിവസം കൊണ്ട് 5.4 സെന്റിമീറ്റർ താഴ്ന്നതായി ഐഎസ്ആർഒയുടെ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) നാഷനൽ റിമോട്ട് സെൻസിങ് സെന്റർ പുറത്തുവിട്ട പ്രാഥമിക റിപ്പോ‍ർട്ടിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി താഴുന്നത് ദ്രുതഗതിയിലെന്ന് ഐഎസ്ആർഒ റിപ്പോർട്ട് വ്യക്തമാക്കുന്നു. 12 ദിവസം കൊണ്ട് 5.4 സെന്റിമീറ്റർ താഴ്ന്നതായി ഐഎസ്ആർഒയുടെ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) നാഷനൽ റിമോട്ട് സെൻസിങ് സെന്റർ പുറത്തുവിട്ട പ്രാഥമിക റിപ്പോ‍ർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ഏപ്രിൽ – നവംബർ കാലയളവിൽ മൊത്തം താഴ്ന്നത് 8.9 സെന്റിമീറ്ററായിരുന്നു എന്നിരിക്കെ ഇപ്പോഴത്തെ വേഗം ആശങ്ക കൂട്ടുന്നു.

ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സമാനമാണ് ഇപ്പോൾ സ്ഥിതി. ബദരീനാഥിലേക്കുള്ള റൂട്ടിൽ ജോഷിമഠ്–ഔലി റോഡിൽ സമുദ്രനിരപ്പിൽനിന്ന് 2180 മീറ്റർ ഉയരത്തിലാണ് ഭൂമി ഇടിഞ്ഞു തുടങ്ങിയത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്– 1എസ് പകർത്തിയ ചിത്രങ്ങളും റിപ്പോർട്ടിനൊപ്പമുണ്ട്.

ADVERTISEMENT

ജോഷിമഠ് പട്ടണത്തിന്റെ മധ്യഭാഗത്തായാണ് ഭൂമി ഇ‍ടിഞ്ഞുതാഴുന്നത്. വീടുകൾക്കും ഹോട്ടലുകൾക്കും പുറമേ ഈ മേഖലയിലെ മറ്റു പ്രധാന കേന്ദ്രങ്ങൾ ആർമി ഹെലിപാഡും നരസിംഹ ക്ഷേത്രവുമാണ്. ഇതുവരെ 169 കുടുംബങ്ങളിൽനിന്നായി 589 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി. മൊത്തം 700 വീടുകൾക്കു വിള്ളൽ സ്ഥിരീകരിച്ചു. 

English Summary: Joshimath sank more than 5 cm in 12 days; ISRO release images