ന്യൂഡൽഹി / തിരുവനന്തപുരം ∙ 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തത് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വെട്ടിലാക്കി. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ സമൂഹമാധ്യമ പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി / തിരുവനന്തപുരം ∙ 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തത് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വെട്ടിലാക്കി. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ സമൂഹമാധ്യമ പ്രചാരണം കേന്ദ്രം കഴിഞ്ഞയാഴ്ച നിരോധിച്ചെങ്കിലും കേരളത്തിലെങ്ങും ഇന്നലെ പ്രദർശനം നടത്തി.  

ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രദർശനത്തിനുള്ള ഇടതു വിദ്യാർഥി സംഘടനകളുടെ നീക്കം കല്ലേറിലും സംഘർഷത്തിലും കലാശിച്ചു. അധികൃതർ രാത്രി വൈദ്യുതിയും വൈഫൈയും വിച്ഛേദിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ ലാപ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി പ്രദർശനം നടത്തിയെങ്കിലും ഒരു വിഭാഗം ഇവർക്കു നേരെ കല്ലേറു നടത്തി.

ADVERTISEMENT

കല്ലെറിഞ്ഞവരെന്ന് ആരോപിച്ച് രണ്ട് എബിവിപി പ്രവർത്തകരെ വിദ്യാർഥികൾ തടഞ്ഞുവച്ചതോടെ സ്ഥിതി സംഘർഷാത്മകമായി. ഇവരെ കസ്റ്റഡിയിലെടുക്കാത്തതിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്കു   മാർച്ച് നടത്തി.വിദ്യാർഥി പ്രതിനിധികളുമായി പിന്നീട് പൊലീസ് ചർച്ച നടത്തി. നടപടിയെടുക്കുമെന്ന പൊലീസിന്റെ ഉറപ്പിനെത്തുടർന്ന് പുലർച്ചെയോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.

ഡോക്യുമെന്ററി ഏറ്റവും വ്യാപകമായി പ്രദർശിപ്പിച്ചത് കേരളത്തിലാണ്; ഡിവൈഎഫ്ഐയും എസ്എഫ്ഐയും യൂത്ത് കോൺഗ്രസും എഐവൈഎഫുമാണ് നേതൃത്വം നൽകിയത്. ബിജെപിയും യുവമോർച്ചയും എതിർത്തതോടെ ചിലയിടങ്ങളിൽ നേർക്കുനേർ സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. 

ADVERTISEMENT

സംസ്ഥാനത്ത് ആദ്യ പ്രദർശനം തിരുവനന്തപുരം ലോ കോളജിൽ രാവിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു. വൈകിട്ട് പൂജപ്പുരയിൽ പ്രദർശനം തടയാനെത്തിയ ബിജെപി പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് ജില്ലയിൽ 17 കേന്ദ്രങ്ങളിലും പത്തനംതിട്ടയിൽ 11 കേന്ദ്രങ്ങളിലും കാസർകോട്ട് പത്തിടത്തും പ്രദർശനം നടത്തി. ആലപ്പുഴ, ഇടുക്കി, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലും പ്രദർശനമുണ്ടായിരുന്നു.

ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചു.വസ്തുനിഷ്ഠമല്ലാത്ത പ്രചാരണമാണ് ബിബിസിയുടേതെന്നണ് കേന്ദ്ര നിലപാട്. എന്നാൽ, വിശദമായ ഗവേഷണത്തിലൂടെ  തയാറാക്കിയതാണെന്നാണ് ബിബിസിയുടെ വാദം.

ADVERTISEMENT

അനിൽ ആന്റണി വിവാദത്തിൽ

മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വിവാദമായി. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റൽ കമ്യൂണിക്കേഷൻസ് വിഭാഗത്തിലാണ് അനിൽ ആന്റണി പ്രവർത്തിക്കുന്നത്. 

ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു.

Content Highlight: BBC Controversial Documentary on 2002 Gujarat riot