ഭുവനേശ്വർ ∙ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് ജന്മനാട് ആദരപൂർവം വിട നൽകി. ഭുവനേശ്വറിൽ ഔദ്യോഗിക ചടങ്ങിനുശേഷം വിമാനത്തിൽ ജന്മനാടായ ഝാർസുഗുഡയിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് വസതിയിലേക്കു കൊണ്ടുപോയപ്പോൾ റോഡിനിരുവശവും തടിച്ചുകൂടിയ ജനം പുഷ്പാഞ്ജലിയർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ച ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് ജന്മനാട് ആദരപൂർവം വിട നൽകി. ഭുവനേശ്വറിൽ ഔദ്യോഗിക ചടങ്ങിനുശേഷം വിമാനത്തിൽ ജന്മനാടായ ഝാർസുഗുഡയിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് വസതിയിലേക്കു കൊണ്ടുപോയപ്പോൾ റോഡിനിരുവശവും തടിച്ചുകൂടിയ ജനം പുഷ്പാഞ്ജലിയർപ്പിച്ചു. പൊതുദർശനത്തിനുശേഷം വൈകിട്ട് ഝാർസുഗുഡയിലെ ഖെരുവൽ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ശവദാഹം നടത്തി. ബ്രജ്‍രാജ്നഗറിൽ പൊതുപരിപാടിക്കെത്തിയപ്പോൾ ഞായറാഴ്ച ഉച്ചയ്ക്ക് വെടിയേറ്റ നബ കിഷോർ വൈകിട്ടാണ് ആശുപത്രിയിൽ മരിച്ചത്. 

ഭുവനേശ്വറിൽ ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക്, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ നബ കിഷോറിന്റെ വസതിയിലെത്തി ആദരം അർപ്പിച്ചു. പിന്നീട് ബിജെഡി ആസ്ഥാനത്തെത്തിച്ച് ജനങ്ങൾക്ക് ആദരം അർപ്പിക്കാൻ അവസരം ഒരുക്കി. സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാൽ ദാസിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് അറിയിച്ചു. 

ADVERTISEMENT

നബ കിഷോർ കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പിന്റെ ചുമതല മന്ത്രി നിരഞ്ജൻ പൂജാരിക്കു നൽകി. മന്ത്രി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപിയും ക്രമസമാധാനനില വഷളായതിന്റെ ഉത്തരവാദിത്തമേറ്റ് മുഖ്യമന്ത്രി നവീൻ പട്നായിക് രാജിവയ്ക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.

English Summary : Odisha minister Naba Das who was shot dead cremated with full state honours