ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാർക്കുള്ള പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്ക് ഓരോ 3 മാസത്തിലും 60,000 രൂപ പലിശ ലഭിക്കും. 5 വർഷത്തെ ആകെ പലിശ 12 ലക്ഷം രൂപയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുതിർന്ന പൗരന്മാർക്കുള്ള പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്ക് ഓരോ 3 മാസത്തിലും 60,000 രൂപ പലിശ ലഭിക്കും. 5 വർഷത്തെ ആകെ പലിശ 12 ലക്ഷം രൂപയും. ജനുവരി മുതൽ ഈ പദ്ധതിയുടെ പലിശനിരക്ക് 8 ശതമാനമാണ്. നിലവിലെ നിക്ഷേപപരിധിയായ 15 ലക്ഷം രൂപയിട്ടാൽ ഓരോ 3 മാസത്തിലും 30,000 രൂപ കിട്ടും. 

പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷമായിരുന്നത് 9 ലക്ഷമാക്കിയിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷത്തിനു പകരം 15 ലക്ഷം നിക്ഷേപിക്കാം. 7.1 ശതമാനമാണ് മാർച്ച് വരെയുള്ള പലിശനിരക്ക്. ഇതനുസരിച്ച് 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 8,875 രൂപ പലിശയായി ലഭിക്കും. പുതിയ തീരുമാനം സംബന്ധിച്ച് വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും. 

ADVERTISEMENT

60 വയസ്സു കഴിഞ്ഞവർക്കും 55 കഴിഞ്ഞ് ജോലിയിൽനിന്നു വിരമിച്ചവർക്കും എസ്‍സിഎസ്എസിന്റെ ഭാഗമാകാം. മച്യുരിറ്റി കാലയളവ് 5 വർഷമാണ്. നിക്ഷേപകന് ഇതു വേണമെങ്കിൽ 3 വർഷം നീട്ടാം. മിനിമം നിക്ഷേപത്തുക 1,000 രൂപയാണ്. വിവരങ്ങൾക്ക്: bit.ly/posavings

English Summary : Senior citizens post office savings account