ന്യൂഡൽഹി ∙ വിവാദങ്ങൾക്കിടെ അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി വിൽപന (എഫ്പിഒ) നീക്കം ഉപേക്ഷിച്ചു. 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ കരകയറ്റിയിട്ടും അസാധാരണ സാഹചര്യവും വിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് ഇത് ഉപേക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില വലിയ തോതിൽ മാറിമറിയുന്ന സാഹചര്യത്തിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നതു ധാർമികമായി ശരിയല്ലെന്ന് ബോർഡിനു ബോധ്യപ്പെട്ടുവെന്നാണു വാർത്തക്കുറിപ്പിൽ പറയുന്നത്. എഫ്പിഒയിൽ നിക്ഷേപിച്ചവരുടെയും തുക ബ്ലോക്ക് ചെയ്തവരുടെയും പണം തിരികെനൽകും. എഫ്പിഒ ഉപേക്ഷിക്കാനുള്ള തീരുമാനം നിലവിലെ പദ്ധതികളെയോ ഭാവിപരിപാടികളെയോ ബാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ADVERTISEMENT

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾക്കിടയിലും അദാനി എന്റർപ്രൈസസിന്റെ എഫ്പിഒയ്ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ തണുത്ത പ്രതികരണമായിരുന്നെങ്കിൽ അവസാനദിവസം 1.12 മടങ്ങ് ഓഹരികൾക്കുള്ള അപേക്ഷകളാണ് എത്തിയത്. 4.5 കോടി ഓഹരികളാണ് എഫ്പിഒയിൽ വച്ചതെങ്കിൽ 5.08 കോടി ഓഹരിക്കുള്ള അപേക്ഷകളെത്തി.

English Summary: Adani Enterprises' FPO Called Off, Money To Be Refunded To Investors