ബജറ്റിനു തൊട്ടുപിന്നാലെ സ്വർണവില പവന് 200 രൂപ കൂടി. ഇറക്കുമതി ആഭരണങ്ങളുടെ നികുതി 22 ശതമാനത്തിൽനിന്ന് 25% ആക്കിയതാണു കാരണം. ഇതോടെ കേരളത്തിൽ ഒരു പവനു 42,400 രൂപയായി. രാവിലെയും പവന് 200 രൂപ കൂടിയിരുന്നു. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിനു മുന്നോടിയായി രൂപ ദുർബലമായതും സ്വർണവില കൂടാൻ കാരണമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതിത്തീരുവ ഉയർത്തിയത് വരുംദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിക്കും. നികുതി ഉയർത്തിയതോടെ ഇറക്കുമതി ചെയ്ത ഇമിറ്റേഷൻ ആഭരണങ്ങളുടെ വിലയും കൂടും. 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ഉയർത്തിയത്. കിലോഗ്രാമിന് 400 രൂപയായിരുന്ന നികുതി 600 രൂപയാകും. അതേസമയം ഇറക്കുമതി ആഭരണങ്ങളുടെ വില ഉയരുന്നത് ആഭ്യന്തര നിർമാണമേഖലയ്ക്കു കരുത്തു പകരും.

ADVERTISEMENT

കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ വില ബജറ്റ് പ്രസംഗത്തിനു തൊട്ടുപിന്നാലെ 58,060 രൂപ എന്ന പുതിയ റെക്കോർഡ് കുറിച്ചു. ഇലക്ട്രിക്കൽ ഗോൾഡ് റസീറ്റ് സ്വർണമാക്കി മാറ്റുന്നതിനും തിരിച്ചും മൂലധന നേട്ട നികുതി ഈടാക്കില്ലെന്ന തീരുമാനം ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതികൾക്കു കരുത്താകും. ഭാവിയിൽ സ്വർണ ഇറക്കുമതി കുറയ്ക്കും.

വെള്ളി: നികുതിവർധന 5%

ADVERTISEMENT

വെള്ളിയുടെ ഇറക്കുമതിത്തീരുവയിൽ 5% ആണു വർധന. ഇതോടെ ഒരു കിലോ വെള്ളിയുടെ ഇറക്കുമതിയിൽ 3450 രൂപ കൂടി. വെള്ളി ഡോർ, ബാർ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിത്തീരുവയാണു കൂട്ടിയത്. സിൽവർ ബാറിന്റെ ഇറക്കുമതിത്തീവ സെസ് ഉൾപ്പെടെ 15% ആയി; സിൽവർ ഡോറിന്റേത് 14.35%. വെള്ളി ആഭരണങ്ങളിലും മറ്റ് ഉൽപന്നങ്ങളിലും വരുംദിവസങ്ങളിൽ ഈ വില വർധനയുണ്ടാകും.

പ്ലാറ്റിനം: നികുതിവർധന 1.4%

ADVERTISEMENT

പ്ലാറ്റിനം ആഭരണങ്ങൾക്കും വില നേരിയ തോതിൽ ഉയർന്നേക്കും. പ്ലാറ്റിനത്തിന്റെ ഇറക്കുമതിത്തീരുവ 12.5 ശതമാനത്തിൽനിന്ന് 10% ആക്കി കുറച്ചെങ്കിലും കൃഷി, അടിസ്ഥാനവികസന സെസ് 1.5 ശതമാനത്തിൽനിന്ന് 5.40% ആക്കി ഉയർത്തി. ഇതോടെ ആകെ നികുതി 1.4% ഉയർന്നു. ഈ വർധനയുടെ ആനുപാതിക വിലക്കയറ്റം വിപണിയിലുണ്ടാകും.

വജ്രവില കുറഞ്ഞേക്കും

ലാബ് ഗ്രോൺ ഡയമണ്ട് (എൽജിഡി) വില വരുംദിവസങ്ങളിൽ കുറയാൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ കാരണമാകും. അതേസമയം, പ്രകൃതിദത്ത വജ്രത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. എൽജിഡിക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിത്തീരുവ കുറച്ചു. എൽജിഡിയെ പ്രകൃതിദത്ത വജ്രത്തോടു കിടപിടിക്കുന്ന തരത്തിൽ  മാറ്റാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. നിലവിൽ എൽജിഡിക്കു പ്രകൃതിദത്ത വജ്രത്തെക്കാൾ കാരറ്റിന് 25,000- 30,000 രൂപ കുറവുണ്ട്. കൂടുതൽ ഗുണമേന്മ ഉറപ്പാക്കുകയും അങ്ങനെ എൽജിഡിക്ക് ആവശ്യക്കാരേറുകയും ചെയ്താൽ ഡിമാൻഡ് ഉയർന്ന് ഭാവിയിൽ വില വർധിച്ചേക്കാം. എൽജിഡിയുടെ ഗുണമേന്മ ഉറപ്പാക്കാൻ 5 വർഷത്തേക്ക് ഐഐടിക്കു ഗവേഷണ സഹായവും നൽകുന്നുണ്ട്. ഇതു കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും.

Content Highlight: Union Budget 2023