കൊഹിമ ∙ നാഗാലാൻഡിൽ ഇത്തവണയെങ്കിലും ഒരു വനിത എംഎൽഎ ഉണ്ടാവുമോ? സംസ്ഥാനം രൂപീകരിച്ച് 50 വർഷമായിട്ടും ഒരു വനിത പോലും നിയമസഭയിലേക്ക് ജയിച്ചി‌ട്ടില്ല. ഇത്തവണ 4 വനിതകളാണ് ജനവിധി തേടുന്നത്.സർക്കാരിലെ വിവിധ പദവികളിൽ വനിതകളെ ഉൾപ്പെടുത്തണമെന്നും സംസ്ഥാനത്തെ ജനങ്ങൾ മനഃസ്ഥിതി മാറ്റണമെന്നും മുഖ്യമന്ത്രി നെഫ്യൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഹിമ ∙ നാഗാലാൻഡിൽ ഇത്തവണയെങ്കിലും ഒരു വനിത എംഎൽഎ ഉണ്ടാവുമോ? സംസ്ഥാനം രൂപീകരിച്ച് 50 വർഷമായിട്ടും ഒരു വനിത പോലും നിയമസഭയിലേക്ക് ജയിച്ചി‌ട്ടില്ല. ഇത്തവണ 4 വനിതകളാണ് ജനവിധി തേടുന്നത്.

സർക്കാരിലെ വിവിധ പദവികളിൽ വനിതകളെ ഉൾപ്പെടുത്തണമെന്നും സംസ്ഥാനത്തെ ജനങ്ങൾ മനഃസ്ഥിതി മാറ്റണമെന്നും മുഖ്യമന്ത്രി നെഫ്യൂ റിയോ അഭ്യർഥിച്ചു. റിയോയുടെ പാർട്ടിയായ എൻഡിപിപി 2 വനിതകളെ മത്സരിപ്പിക്കുന്നു.

ADVERTISEMENT

183 സ്ഥാനാർഥികളാണ് കളത്തിലുള്ളത്. ഭരണകക്ഷിയായ എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും കോൺഗ്രസ് 23 സീറ്റിലും എൻപിഎഫ് 22 സീറ്റിലും മത്സരിക്കുന്നു. മറ്റു കക്ഷികൾ: എൽജെപി (റാം വിലാസ് പാസ്വാൻ)–15, എൻപിപി–12, എൻസിപി–12 ആർപിഐ (അഠാവ് ലെ)– 9, ജെഡിയു– 7, ആർജെഡി– 3, സിപിഐ– 1, റൈസിങ് പീപ്പിൾസ് പാർട്ടി–1. സ്വതന്ത്രർ–19.

ഒരു സ്ഥാനാർഥി എതിരില്ലാതെ ജയിച്ചതിനാൽ 59 സീറ്റുകളിലേക്കാണു തിരഞ്ഞെ‌ടുപ്പ്. 27നാണ് വോട്ടെടുപ്പ്. മാർച്ച് 2നു ഫലം പ്രഖ്യാപിക്കും.

ADVERTISEMENT

കോൺഗ്രസ് പിൻവാങ്ങി; ബിജെപിക്ക് എതിരില്ലാതെ ജയം

ADVERTISEMENT

കൊഹിമ ∙ നാഗാലാൻഡിലെ അകുലുതോ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷേട്ടോ കിമിനി (68) എതിരില്ലാതെ ജയിച്ചു. ഏക എതിർസ്ഥാനാർഥി കോൺഗ്രസിന്റെ കകേഷെ സുമി അപ്രതീക്ഷിതമായി പത്രിക പിൻവലിച്ചതോടെയാണിത്. ‌കോൺഗ്രസ് സ്ഥാനാർഥി സുമി പിന്മാറിയതിന്റെ കാരണമറിയില്ലെന്നു സംസ്ഥാന ചുമതലയുള്ള എഐസിസി സെക്രട്ടറി റാണജിത് മുഖർജി പറഞ്ഞു. ആർജെഡി നേതാവായിരുന്ന സുമി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണു കോൺഗ്രസ് സ്ഥാനാർഥിയായത്.

English Summary: Nagaland polls; 4 women among 183 candidates