കർ‘നാടകം’ ! ത്രില്ലർ സിനിമകൾ മാറിനിൽക്കുന്ന ട്വിസ്റ്റുകൾക്കാണ് 2018 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കർണാടക സാക്ഷിയായത്. ‘മുറിവേറ്റ നായകനായി’ യെഡിയൂരപ്പ മുഖ്യമന്ത്രി പദവിയിൽ നിന്നു പടിയിറങ്ങിയതും പിന്നെ ഭരണം തിരിച്ചുപിടിച്ചതും ജെഡിഎസ്– കോൺഗ്രസ് സഖ്യസർക്കാരിൽ രക്ഷകന്റെ റോളിൽ ഡി.കെ.ശിവകുമാർ തിളങ്ങിയതുമെല്ലാം ഇക്കാലയളവിലാണ്. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മറ്റൊരു ‘നാടക’കാലം കൂടി അരങ്ങേറാൻ ഒരു കക്ഷികളും താൽപര്യപ്പെടുന്നില്ല. ഡബിൾ എൻജിൻ സർക്കാർ മുദ്രാവാക്യവുമായി ബിജെപി ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ സർക്കാരിന്റെ അഴിമതി മുഖ്യപ്രചാരണായുധമാക്കി ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് സർവസന്നാഹവുമൊരുക്കുന്നത്. ഒരിക്കലും എത്തിപ്പെടാനാകില്ലെന്ന് ഉറപ്പുള്ള 123 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ച കുമാരസ്വാമിയുടെ ജെഡിഎസ് ആർക്കും തനിച്ച് ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തിൽ കിങ് മേക്കറാകാമെന്ന സ്വപ്നം കാണുന്നു. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ട 113 സീറ്റ് എന്ന മാജിക് നമ്പറിലേക്ക് കോൺഗ്രസും ബിജെപിയും കണ്ണോടിക്കുന്നു. അതിന്, ഓൾഡ് മൈസൂരു, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക, ബെംഗളൂരു അർബൻ, തീരദേശ കർണാടക, സെൻട്രൽ കർണാടക എന്നിങ്ങനെ നിരന്നും പരന്നും കിടക്കുന്ന മേഖലകളിലെ വോട്ടർമാരുടെ മനസ്സറിയണം. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടികളിൽ നടക്കുന്ന അണിയറ നീക്കങ്ങൾ എന്തൊക്കെ? നേർക്കുനേർ പോരാട്ടത്തിന് കച്ചമുറുക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷകളും ആശങ്കകളും എന്തൊക്കെ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 2024ന്റെ ഫസ്റ്റ് ലാപ്

ADVERTISEMENT

അക്ഷരാർഥത്തിൽ ജീവൻമരണ പോരാട്ടമാണ് കർണാടകയിലെ തിരഞ്ഞെടുപ്പ്, പ്രത്യേകിച്ച് കോൺഗ്രസിന്. വരാനിരിക്കുന്ന പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ ബിജെപി ഇതര കക്ഷികളുടെ നായകത്വം ഏറ്റെടുക്കണമെങ്കിൽ ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിച്ചേ മതിയാകൂ. ഈ വർഷം അവസാനം വരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഊർജം കൈവരിക്കേണ്ടതും കർണാടകയിൽ നിന്നാണ്. 110 പാർലമെന്റ് സീറ്റുകളാണ് ഈ 5 സംസ്ഥാനങ്ങളിൽ നിന്നുമാത്രമുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം പാർലമെന്റ് തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്ന ബോധ്യം കോൺഗ്രസിനുണ്ട്. 

സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ.

കഴിഞ്ഞ രണ്ടരമാസത്തിനിടെ മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി 6 വട്ടം കർണാടക സന്ദർശിച്ചു കഴി‍ഞ്ഞു. ഒട്ടേറെ വികസന പദ്ധതികൾക്കാണ് ഇക്കാലയളവിൽ തുടക്കംകുറിച്ചത്. ഹിന്ദി ബെൽറ്റ് പിന്നിട്ട് വടക്കുകിഴക്കൻ മണ്ണിലും വേരുറപ്പിച്ച ബിജെപിക്ക് ദക്ഷിണേന്ത്യയിലെ പ്രധാന സ്വാധീനമേഖല അത്ര എളുപ്പം വിട്ടുകൊടുക്കാനാവില്ല.

∙ യെഡിയൂരപ്പ ഫാക്ടർ

കർണാടകയിൽ താമര വേരുപടർത്തിയത് യെഡിയൂരപ്പ എന്ന ലിംഗായത്ത് നേതാവിന്റെ ബലത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച യെഡിയൂരപ്പയേക്കാൾ തലപ്പൊക്കമുള്ള മറ്റൊരു നേതാവും ഇന്നും തങ്ങൾക്ക് സംസ്ഥാനത്തില്ലെന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. യെഡിയൂരപ്പയക്കു പിന്നിൽ ഉറച്ചുനിന്ന ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ അതേ സമുദായത്തിൽനിന്നുള്ള നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് എത്രകണ്ട് അവകാശപ്പെടാനാകുമെന്ന ചോദ്യത്തിനും ഈ തിരഞ്ഞെടുപ്പ് ഉത്തരം നൽകും. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 25 അംഗ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലപ്പത്ത് ബൊമ്മെയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ പദവിയിൽ യെഡിയൂരപ്പയുടെ വിശ്വസ്ത ശോഭ കരന്തലാജെയെ നിയമിച്ചതുവഴി വൊക്കലിഗ സമുദായത്തിന്റെ വോട്ടിലും ബിജെപി കണ്ണെറിയുന്നു. ഹിജാബ്, ടിപ്പു വിവാദങ്ങൾ ഭൂരിപക്ഷ വോട്ടുകൾ അനുകൂലമാക്കുമെന്ന പ്രതീക്ഷയും ബിജെപി വച്ചുപുലർത്തുന്നു.

ADVERTISEMENT

∙ ഡബിൾ എൻജിനെതിരെ ഡികെ– സിദ്ധരാമയ്യ

ബി.എസ്.യെഡിയൂരപ്പയും പുതിയ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മെയും സത്യ പ്രതിജ്ഞാച്ചടങ്ങിനിടെ.

മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള ആഗ്രഹം ഒളിഞ്ഞും പലകുറി തെളിഞ്ഞും പങ്കുവച്ചിട്ടുണ്ട് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും. തിരഞ്ഞെടുപ്പടുത്തതോടെ വിഭാഗീയത തൽക്കാലത്തേക്കെങ്കിലും ഒതുങ്ങിയിട്ടുണ്ടെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള കരുത്തുറ്റ നേതാവണ് ഡികെ. കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികൾ പലകുറി നോട്ടമിട്ടിട്ടും കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറെ പൂട്ടാനായില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലെയും ജെഡിഎസിലെയും പ്രമുഖ നേതാക്കൾ കോൺഗ്രസിലെത്തിയതിനു പിന്നിൽ ചരടുവലിച്ചതും ശിവകുമാറാണ്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിദ്ധരാമയ്യ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ജനങ്ങൾ മറന്നിട്ടില്ലെന്ന് കോൺഗ്രസ് കരുതുന്നു. പിന്നാക്ക സമുദായങ്ങൾക്കിടയിൽ നിർണായക സ്വാധീനമുണ്ട് പഴയ ജെഡിഎസ് നേതാവുകൂടിയായ സിദ്ധരാമയ്യയ്ക്ക്. ജി.പരമേശ്വര ഉൾപ്പെടെയുള്ള നേതാക്കളും മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്നുണ്ട്.

∙ ഒരു മുഴം മുൻപേ കുമാരണ്ണ

ഡി.കെ. ശിവകുമാർ (Photo - Twitter/@DKShivakumar)
ADVERTISEMENT

മാസങ്ങൾക്കു മുൻപേ 90 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഉൾപ്പെടെ പുറത്തുവിട്ട് ജെഡിഎസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. സംസ്ഥാനവ്യാപകമായി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ‘പഞ്ചരത്ന രഥയാത്ര’യും നടത്തുന്നുണ്ട്. വൊക്കലിഗ വോട്ടുബാങ്ക് ഇക്കുറിയും കൈവിടില്ലെന്നതാണ് ജെഡിഎസിന്റെ പ്രതീക്ഷ.

∙ മാജിക് നമ്പർ 113

224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ജാതി– മത സമവാക്യങ്ങൾ നിർണായകമായ കന്നഡ മണ്ണിൽ ഓരോ മേഖലയ്ക്കും പ്രത്യേക രാഷ്ട്രീയനിറമാണ്. ലിംഗായത്ത് സമുദായം മുംബൈ– കർണാടക മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുമ്പോൾ മൈസൂരു മേഖലയിൽ വൊക്കലിഗ സമുദായത്തിനാണ് ശക്തി. ന്യൂനപക്ഷ സമുദായങ്ങളും ദലിത്– പിന്നാക്ക വിഭാഗങ്ങളും നിർണായക ശക്തിയായ മണ്ഡലങ്ങളുമുണ്ട്.

∙ ഓൾഡ് മൈസൂരു– 66/ 224

സിദ്ധരാമയ്യ. (Photo: Facebook/Siddaramaiah)

കോൺഗ്രസും ജെഡിഎസും ഒരുപോലെ ശക്തമായ മേഖലയിൽ 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപിയും കരുത്തറിയിച്ചു. ദേവഗൗഡയും മകൻ കുമാരസ്വാമിയും നിറഞ്ഞുനിൽക്കുന്ന വൊക്കലിഗ രാഷ്ട്രീയത്തിൽ ഡി.കെ.ശിവകുമാർ വേരുറപ്പിച്ചതോടെ 2018ലെ 20 സീറ്റ് ഗണ്യമായി വർധിപ്പിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞതവണത്തെ 30 സീറ്റുകളെന്ന നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്. വൊക്കലിഗ സമുദായത്തിലും സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. 2013ൽ 8 സീറ്റുകളിൽ മാത്രം വിജയിച്ച ബിജെപി 2018ൽ 15 സീറ്റുകളിൽ ജയിച്ചുകയറിയിരുന്നു.

∙ മുംബൈ കർണാടക – 44/ 224

ലിംഗായത്ത് വോട്ട് ബാങ്ക് ഏറ്റവും ശക്തമായ ഇടം. 2018ൽ 44 സീറ്റുകളിൽ 26–ലും ബിജെപിക്ക് എംഎൽഎമാരെ സമ്മാനിച്ച മേഖല. ലിംഗായത്ത് വിഭാഗത്തിൽ സ്വാധീനം ചെലുത്താമെന്നു പ്രതീക്ഷിച്ചു നടത്തിയ മതരൂപീകരണ നീക്കമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൈപൊള്ളിച്ചത്. ബിജെപി നേതൃത്വവുമായി ഉടക്കി യെഡിയൂരപ്പ കർണാടക ജനതാ പാർട്ടി (കെജെപി) രൂപീകരിച്ച 2013ൽ ബിജെപിയുടെ സീറ്റുകൾ 12ൽ ഒതുങ്ങി. അന്ന് കോൺഗ്രസാണ് നേട്ടം കൊയ്തത്, 26 സീറ്റുകൾ. യെഡിയൂരപ്പയെ ബിജെപി അവഗണിക്കുന്നു എന്ന പ്രചാരണമാണ് ലിംഗായത്ത് വോട്ട് ലക്ഷ്യമാക്കി ഇക്കുറി കോൺഗ്രസ് നടത്തുന്നത്. 2013ൽ ഒരു സീറ്റും 2018ൽ 2 സീറ്റുമാണ് ജെഡിഎസിന്റെ നേട്ടം.

∙ ഹൈദരാബാദ് കർണാടക– 40/ 224

എച്ച്.ഡി. കുമാരസ്വാമി.

ദലിത് വിഭാഗങ്ങൾക്കു സ്വാധീനമുള്ള മേഖല. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മണ്ണ്. ബെല്ലാരിയിലെ റെഡ്ഡി ബ്രദേഴ്സ് വാഴുന്നിടം. ബിജെപിയോടു പിണങ്ങി കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാർട്ടി രൂപീകരിച്ച ജനാർദന റെഡ്ഡി വിള്ളൽ വീഴ്ത്തുന്നത് ആരുടെ വോട്ടുകളിലെന്നത് കണ്ടറിയണം. 2018 തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 15 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ ജെഡിഎസും ജയം നേടി.

∙ ബെംഗളൂരു അർബൻ– 28/ 224

നഗരകേന്ദ്രീകൃത മണ്ഡലങ്ങളിൽ പ്രധാന വിഷയം വികസനമാണ്. മറ്റു മേഖലകളിൽ നിന്നു വ്യത്യസ്തമായി ജാതി സമവാക്യങ്ങൾ അത്രകണ്ടു സ്വാധീനം ചെലുത്താത്ത ബെംഗളൂരു മേഖലയിൽ നിന്ന് 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13 സീറ്റുകളിൽ ജയിച്ചു. 11 സീറ്റുകൾ ബിജെപി നേടിയപ്പോൾ ജെഡിഎസ് 2 സീറ്റിലൊതുങ്ങി.

∙ തീരദേശ കർണാടക– 19/ 224

ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ്. ബിജെപിയുടെ അപ്രമാദിത്തമാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്. 16 സീറ്റുകൾ നേടി ബിജെപി കരുത്ത് തെളിയിച്ചപ്പോൾ കോൺഗ്രസ് 3 സീറ്റുകളിലൊതുങ്ങി. പാർട്ടി അധികാരത്തിലെത്തിയ 2013ൽ മേഖലയിലെ 13 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചുകയറിയിരുന്നു. ജെഡിഎസിന് കാര്യമായ വേരോട്ടമില്ലാത്ത മേഖലകൂടിയാണിത്.

അമിത് ഷാ

∙ സെൻട്രൽ കർണാടക 27/ 224

യെഡിയൂരപ്പയുടെ സാമ്രാജ്യം. മുഖ്യമന്ത്രി സ്ഥാനാർഥിയായി യെഡിയൂരപ്പയെ അവതരിപ്പിച്ച 2018ൽ 22 സീറ്റുകളാണ് സെൻട്രൽ കർണാടക ബിജെപിക്ക് സമ്മാനിച്ചത്. കോൺഗ്രസ് 5 സീറ്റുകളിലൊതുങ്ങിയപ്പോൾ ഒരു സീറ്റുപോലും നേടാൻ ജെഡിഎസിനായില്ല.

English Summary: When Karnataka Gears up for Elections; Analysis