ന്യൂഡൽഹി ∙ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ

ന്യൂഡൽഹി ∙ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചു. 

ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ എംപി സ്ഥാനത്തുനിന്നു രാഹുൽ അയോഗ്യനാക്കപ്പെട്ടു. വിധിക്കെതിരെ സെഷൻസ് കോടതിയിൽ എത്രയും വേഗം അപ്പീൽ നൽകാൻ കോൺഗ്രസ് നടപടിയാരംഭിച്ചു.

ADVERTISEMENT

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. അപകീർത്തിക്കുള്ള പരമാവധി ശിക്ഷയാണ് മജിസ്ട്രേട്ട്  എച്ച്.എച്ച്.വർമ വിധിച്ചത്. വിധി കേൾക്കാൻ രാഹുൽ കോടതിയിലെത്തിയിരുന്നു. രാഷ്ട്രീയ നേതാവെന്ന നിലയിൽ രാജ്യത്തെ അഴിമതി പുറത്തുകൊണ്ടുവരിക മാത്രമാണു ചെയ്തതെന്നും ആരെയും മനഃപൂർവം അവഹേളിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. 

അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് 2019 ൽ റഫാൽ കേസിൽ സുപ്രീം കോടതി നിർദേശിച്ചത് രാഹുൽ ചെവിക്കൊണ്ടില്ലെന്നും എംപിയെന്ന നിലയിൽ അദ്ദേഹം കൂടുതൽ സത്യസന്ധത കാട്ടണമെന്നും കേസിൽ പിഴശിക്ഷ മാത്രം മതിയാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2 വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്. 

ശിക്ഷാകാലാവധി കഴിഞ്ഞ് 6 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുമുണ്ട്. മേൽക്കോടതി വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താലേ അയോഗ്യത ഒഴിവാകൂ എന്നു സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി.

ADVERTISEMENT

പറഞ്ഞതിലുറച്ച് രാഹുൽ

‘‘ജനവികാരമാണു ഞാൻ പങ്കുവയ്ക്കുന്നത്. ഒന്നും മനഃപൂർവം പറയുന്നതല്ല. ബാക്കി എന്റെ അഭിഭാഷകൻ പറയും’’- സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചതിങ്ങനെ. കഴിഞ്ഞയാഴ്ച അവസാനഘട്ട വാദത്തിലും പരാമർശം പിൻവലിക്കാനോ മാപ്പു പറയാനോ അദ്ദേഹം തയാറായില്ല. പറഞ്ഞ വാക്കുകൾ ഹർജിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദിക്കോ മോദിയെന്നു പേരുള്ള മറ്റുള്ളവർക്കോ അപകീർത്തികരമല്ലെന്നായിരുന്നു നിലപാട്. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും വാദിച്ചു. എന്നാൽ, ലോക്സഭാംഗം കൂടിയായ പ്രതിക്കു പരാമവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

2019 ഏപ്രിൽ 13നു കോലാറിൽ രാഹുൽ ഗാന്ധി പറഞ്ഞത്

ഒരു കാര്യം ചോദിക്കട്ടെ. ഈ മോഷ്ടാക്കളുടെയെല്ലാം പേരുകളിൽ എന്തുകൊണ്ടാണ് മോദിയുള്ളത് ? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി...കുറച്ചുകൂടി തിരഞ്ഞാൽ ഇനിയും മോദിമാരെ കിട്ടും.

ADVERTISEMENT

അപലപിച്ച് കേജ്‌രിവാൾ, അഖിലേഷ്, തേജസ്വി

ന്യൂഡൽഹി ∙ ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന ലണ്ടൻ പരാമർശത്തിന്റെ പേരിൽ രാഹുൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയമുന്നയിച്ച് പ്രതിപക്ഷവും പാർലമെന്റിൽ കൊമ്പുകോർക്കുന്നതിനിടെയാണ് വിധിയെത്തിയത്. 

കോൺഗ്രസിന്റെ ബദ്ധശത്രുവായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി) രാഹുലിനെ പിന്തുണച്ചു രംഗത്തുവന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവും വിധിയെ അപലപിച്ചു. 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ (ഡിഎംകെ) രാഹുലിനെ നേരിട്ടു വിളിച്ചു പിന്തുണയറിയിച്ചു. സൂറത്തിൽനിന്നു വൈകിട്ടു ഡൽഹിയിലേക്കു മടങ്ങിയ രാഹുലിനെ സ്വീകരിക്കാൻ പാർട്ടി നേതാക്കൾക്കും എംപിമാർക്കുമൊപ്പം ഡിഎംകെ എംപി ടി.ആർ.ബാലുവും വിമാനത്താവളത്തിലെത്തി.

രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം

ന്യൂഡൽഹി ∙ വിധിക്കെതിരെ ഇന്നുമുതൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്കു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ സമയം തേടുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്നു വൈകിട്ടു നടത്തുന്ന ഓൺലൈൻ യോഗത്തിൽ പിസിസി പ്രസിഡന്റുമാരും നിയമസഭാ കക്ഷി നേതാക്കളും പങ്കെടുക്കും. പാർലമെന്റിനു സമീപം വിജയ് ചൗക്കിൽ ഇന്നു പ്രതിപക്ഷ എംപിമാരുടെ സമരവുമുണ്ട്. കോടതി വിധിക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കുന്നതിനു പ്രതിപക്ഷ കക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്നു കൂടിക്കാഴ്ച നടത്തുന്നുമുണ്ട്.

‘കോൺഗ്രസുമായി ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. പക്ഷേ, ഇതുപോലൊരു മാനനഷ്ടക്കേസിൽ രാഹുലിനെ കുറ്റക്കാരനാക്കുന്നത് ശരിയല്ല. ചോദ്യം ഉന്നയിക്കുക പ്രതിപക്ഷത്തിന്റെ ജോലിയാണ്. കോടതിയെ ബഹുമാനിച്ചുകൊണ്ട് വിധിയോടു വിയോജിക്കുന്നു.’

അരവിന്ദ് കേജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി

‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ ധർമം. സത്യം എന്റെ ദൈവമാണ്; അതിലേക്കുള്ള മാർഗമാണ് അഹിംസ.’

രാഹുൽ ഗാന്ധി (വിധിയറിഞ്ഞ് ട്വിറ്ററിൽ കുറിച്ച ഗാന്ധിവചനം)

‘വാക്കുകൾക്ക് ഉണ്ടാക്കാവുന്ന മുറിവിന്റെ ആഴം രാഹുൽ മനസ്സിലാക്കണം. വിധി അദ്ദേഹത്തിനു പാഠമാകണം.’

രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി

 

English Summary: Rahul Gandhi guilty in defamation case